നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM Kannur| കണ്ണൂർ തളിപ്പറമ്പിൽ സിപിഎമ്മിനകത്ത് ചേരിപ്പോര് രൂക്ഷം; വിമർശനവുമായി പോസ്റ്ററുകൾ

  CPM Kannur| കണ്ണൂർ തളിപ്പറമ്പിൽ സിപിഎമ്മിനകത്ത് ചേരിപ്പോര് രൂക്ഷം; വിമർശനവുമായി പോസ്റ്ററുകൾ

  സിപിഎമ്മിലെ പുല്ലായ്ക്കൊടി ചന്ദ്രൻ- കോമത്ത് മുരളീധരൻ ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായഭിന്നതയുടെ ഭാഗമാണ് പോസ്റ്ററുകൾ.

  cpm taliparamba

  cpm taliparamba

  • Share this:
  കണ്ണൂർ: തളിപ്പറമ്പിൽ (Taliparamba)സിപിഎമ്മിനകത്തെ (CPM) ചേരിപ്പോര് വ്യക്തമാക്കി പോസ്റ്ററുകൾ . സി പി എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ ഉടലെടുത്ത തർക്കമാണ് മുറുകുന്നത്. സിപിഎമ്മിലെ പുല്ലായ്ക്കൊടി ചന്ദ്രൻ- കോമത്ത് മുരളീധരൻ ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായഭിന്നതയുടെ ഭാഗമാണ് പോസ്റ്ററുകൾ.

  പാർട്ടി  നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലടക്കമാണ് ലോക്കൽ സെക്രട്ടറിയെ വിമർശിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പുല്ലായ്ക്കൊടി ചന്ദ്രനെ രണ്ടാമതും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് എതിരെയാണ് പരോക്ഷ വിമർശനം. സി പി ഐയെ നശിപ്പിച്ചു, ഇനി സി പി എം ആണോ ലക്ഷ്യം, 'സി പി ഐ നേതാക്കൾ കാണിച്ച ആർജ്ജവം സി പി എം നേതാക്കൾ കാണിക്കുമോ ഈ പാർട്ടിയെ രക്ഷിക്കാൻ ? ??' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. 'കോമ്രേഡ്സ് ഓഫ് പാലയാട്' എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

  'ഒരു കമ്മ്യൂണിസ്റ്റിന്റെ കൈയിൽ രണ്ട് തോക്ക് ഉണ്ടായിരിക്കണം. ഒന്ന്, വർഗ ശത്രുവിനെതിരെയും രണ്ട്, വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെയും' എന്ന ഹോചിമിന്റെ വാചകം ഉദ്ധരിച്ചുകൊണ്ടാണ് മറ്റൊരു പോസ്റ്റർ. മാന്ധംകുണ്ടിലെ സി പി എം നിയന്ത്രണത്തിലുള്ള കെ ആർ സി വായനശാല ആൻഡ് യുവധാര ക്ലബ്ബിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

  Also Read- Murder| കിടപ്പുരോഗിയായ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്നത് ദുരവസ്ഥ കണ്ട് മനംനൊന്തെന്ന് ഭാര്യ

  നേരത്തെ സി പി എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത നടന്നുവെന്നാരോപിച്ച് തളിപ്പറമ്പ് മുൻ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ഏരിയാ സമ്മേളനത്തിനുള്ള പ്രതിനിധി പാനലിൽ നിന്നും കോമത്ത് മുരളീധരനെ ഒഴിവാക്കി. അത് കഴിഞ്ഞാണ് പുല്ലായ്ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

  Also Read- മത്സ്യവ്യാപാരിയെ വെട്ടിപരിക്കേല്‍പ്പിച്ച് ആറ്റില്‍ചാടി ആത്മഹത്യ ഭീഷണി; യുവാവ് പിടിയില്‍

  കോമത്ത് മുരളീധരൻ പക്ഷക്കാരനായ മുൻ ഡി വൈ എഫ് ഐ നേതാവിനെയും വനിതാ നേതാവിനെയും പാനലിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. തളിപ്പറമ്പിൽ രൂപപ്പെട്ടിട്ടുള്ള വിഭാഗീയത സിപിഎം കണ്ണൂർ നേതൃത്വത്തിന് വരുംദിവസങ്ങളിലും തലവേദന സൃഷ്ടിക്കും.

  Also Read- VICTERS EDUCATION CHANNEL | അടുത്ത മൂന്ന് ദിവസത്തേക്ക് വിക്ടേഴ്‌സ് ചാനലില്‍ റഗുലര്‍ ക്ലാസ്സുണ്ടാവില്ല
  Published by:Rajesh V
  First published:
  )}