കോളേജ് കലാമേളകളില്‍ സിനിമാക്കാരും രാഷ്ട്രീയ നേതാക്കളും മുഖ്യാതിഥികളായി എത്തുന്നതാണ് കേരളത്തില്‍ പതിവായി കണ്ടുവരാറുള്ളത്. എന്നാല്‍ മാവേലിക്കര ബിഷപ് മൂര്‍ കോളേജിലെ എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയന് ആര്‍ട്സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നത് കലാലയത്തിന്റെ കാവല്‍ക്കാരനായ കുഞ്ഞുമോൻ ചേട്ടനും ശുചീകരണ തൊഴിലാളി അംബികാമ്മയുമാണ്.
തൊഴിലാളി വർഗ്ഗത്തിൻ്റെ കല എന്ന് അര്‍ത്ഥം വരുന്ന ‘ആർട്ടെ പ്രൊലേറ്റേറിയോ’ എന്ന ക്യൂബര്‍ പദമാണ് കലമേളയുടെ പേരായി കോളേജ് യൂണിയന് തെരഞ്ഞെടുത്തിട്ടുള്ളത്. ജീവിതം സമരവും സമരം ജീവിതവുമായ തൊഴിലാളികളോട് ഐക്യപ്പെടുന്നതിന് വേണ്ടിയാണ് കലമേളയ്ക്ക് ഈ പേര് നല്‍കിയിരിക്കുന്നത്.
ശുചീകരണ തൊഴിലാളികളോട് ജാതിവിവേചനം കാട്ടിയെന്ന ആരോപണത്തെ തുടര്‍ന്ന് കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചതും ഇതിന് പിന്നാലെ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനമൊഴിയുകയും ചെയ്ത കാലത്താണ് കോളേജ് ആര്‍ട്സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യാന്‍ സെക്യൂരിറ്റി ജീവനക്കാരനും ശുചീകരണ തൊഴിലാളിയും എത്തുന്നു എന്നത് ശ്രദ്ധേയമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.