ശക്തമായ സുരക്ഷയില്‍ സന്നിധാനവും പരിസരവും

360 ഡിഗ്രി ആംഗിളില്‍ 136 ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകും

News18 Malayalam | news18-malayalam
Updated: November 30, 2019, 4:02 PM IST
ശക്തമായ സുരക്ഷയില്‍ സന്നിധാനവും പരിസരവും
sabarimala
  • Share this:
ശക്തമായ സുരക്ഷയില്‍ സന്നിധാനവും പരിസരവും. ഡിസംബർ 6 ന് ഇവിടെ സുരക്ഷ കർശനമാക്കും. മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷയാണ് ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളില്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടുള്ള 360 ഡിഗ്രി ആംഗിളില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഹണിവെല്ലിന്റെ 136 ക്യാമറകളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. പമ്പ, സന്നിധാനം, എന്നിവിടങ്ങളിലുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലാണ് ഇതിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുക.

കുറ്റവാളികള്‍, പോലീസിന്റെ നിരീക്ഷണപട്ടികയിലുള്ളവര്‍, ഇങ്ങനെയുള്ള മുഴുവന്‍ ആളുകളുടേയും ലിസ്റ്റ് ഇതില്‍ ഫീഡ് ചെയ്തിട്ടുള്ളതിനാല്‍ ഇത്തരം ആളുകള്‍ ഈ പ്രദേശങ്ങളിലെത്തിയാല്‍ ഉടന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തും. ഡിസംബർ 6ന് ശബരിമലയിൽ കനത്ത സുരക്ഷയാവും ഉണ്ടാവുക. മാത്രമല്ല കൃത്യമായി മുഴുവന്‍ സ്ഥലങ്ങളും നിരീക്ഷിക്കാനും മോഷണം, കുട്ടികളെ കാണാതാകല്‍ എന്നിങ്ങനെയുള്ളവ തടയുന്നതിനും, വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും പുതിയ ക്യാമറ സംവിധാനത്തിലൂടെ കഴിയും.

പമ്പ, സന്നിധാനം പോലീസ് കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമേ ജില്ലാ കളക്ടര്‍, ജില്ലാ പോലിസ് മേധാവി, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് എന്നിവർക്ക് മാത്രമാണ് ഈ ദൃശ്യങ്ങള്‍ ലൈവായി കാണാനാകുക. ഇവിടെ നിന്ന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും.

18 ടി.ബി സെര്‍വറില്‍ സ്‌റ്റോര്‍ ചെയ്യപ്പെടുന്ന ദൃശ്യങ്ങള്‍ വര്‍ഷങ്ങളോളം സംരക്ഷിക്കുകയും ചെയ്യും. മൂന്ന് വര്‍ഷമായി ഈ സംവിധാനം നിലവില്‍ വന്നിരുന്നെങ്കിലും ഈ വര്‍ഷം വിപുലീകരിക്കുകയായിരുന്നു. സംസ്ഥാന പോലീസ് വിഭാഗം, കെല്‍ട്രോണ്‍, കെസ്വാന്‍, ബി.എസ്.എന്‍.എല്‍, അമേരിക്കന്‍ കമ്പനിയായ ഹണിവെല്‍ ടീം എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്.
First published: November 30, 2019, 4:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading