ഇന്റർഫേസ് /വാർത്ത /Kerala / UAE Consulate| വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ; കേന്ദ്രം പരിശോധിക്കുന്നു

UAE Consulate| വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷ; കേന്ദ്രം പരിശോധിക്കുന്നു

യു.എ.ഇ കോൺസുലേറ്റ്

യു.എ.ഇ കോൺസുലേറ്റ്

സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിയും സുരക്ഷയുടെ കാര്യത്തിൽ പൊലീസ് മേധാവിയും യുഎഇ കോൺസുലേറ്റിനോട് പ്രത്യേക താൽപര്യം കാണിച്ചുവെന്ന ആക്ഷേപമാണ് കേന്ദ്രം പരിശോധിക്കുന്നത്.

  • Share this:

തിരുവനന്തപുരം: വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പ്രതിനിധികൾക്ക് ഡിജിപി സുരക്ഷ ഒരുക്കിയതടക്കമുള്ള വിഷയങ്ങൾ കേന്ദ്രസർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ട്. വിദേശരാജ്യങ്ങളുടെ കോൺസുലേറ്റുമായുള്ള സംസ്ഥാനങ്ങളുടെ ബന്ധം വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോടെ വേണമെന്നാണ് ചട്ടം. എന്നാൽ തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ കാര്യത്തിൽ ചട്ടം പാലിക്കപ്പെട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

യുഎഇയെക്കൂടാതെ മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്ക് കോൺസുലേറ്റുകളും റഷ്യ, ജർമനി, എന്നീ രാജ്യങ്ങൾക്ക് ഓണററി കോൺസുലേറ്റുകളും സംസ്ഥാനത്തുണ്ട്. എന്നാൽ യുഎഇ കോൺസുലേറ്റിലെ പ്രതിനിധികൾക്കുമാത്രമാണ് ഡിജിപി പൊലീസ് സുരക്ഷ നൽകിയത്. യുഎഇ ഒഴികെ നാലു കോൺസുലേറ്റുകളുമായും സർക്കാർ പ്രതിനിധികളാരും നേരിട്ട് ബന്ധപ്പെടുകയോ അത്തരമൊരു ചട്ടലംഘനം നടത്തുകയോ ചെയ്തതിട്ടില്ല.

കോൺസുലേറ്റുകൾക്ക് സുരക്ഷ നൽകണമെന്നത് പൊതുനിർദേശം മാത്രമാണ്. എന്നാൽ, ഇതിന്റെ പരിധി നിർദേശിക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണ്. സാധാരണയായി നയതന്ത്ര പ്രതിനിധികൾക്ക് വ്യക്തിസുരക്ഷയ്ക്ക് പൊലീസിനെ നൽകാറില്ല. യുഎഇ കോൺസുലേറ്റ് ജനറൽ കത്തിലൂടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ഗൺമാനെ നൽകിയത്. എന്നാൽ ഡിജിപിക്ക് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

TRENDING:അനുജിത്തിന്‍റെ ഹൃദയം തോമസിൽ മിടിച്ചു തുടങ്ങി; ഹൃദയമാറ്റ ശസ്ത്രക്രിയ ആദ്യഘട്ടം വിജയകരം [NEWS]Covid 19| KEAM: കൊല്ലം സ്വദേശിക്കും കോവിഡ്; ഇതുവരെ രോഗം സ്ഥിരീകരിച്ചത് പരീക്ഷ എഴുതിയ അഞ്ചുപേർക്ക് [PHOTOS]COVID 19| പത്തനംതിട്ടയിൽ മാമോദിസ ചടങ്ങിൽ ഭക്ഷണം വിളമ്പിയ യുവാവിന് രോഗം സ്ഥിരീകരിച്ചു; ഏഴ് വൈദികർ നിരീക്ഷണത്തിൽ [NEWS]

കോൺസുലേറ്റുകളിലെ വ്യക്തികൾക്ക് സുരക്ഷ നൽകാൻ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. നയതന്ത്ര പ്രതിനിധികൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടിസ്ഥാനത്തിലാണ് സാധാരണ ഇക്കാര്യത്തിൽ അനുമതി നൽകാറുള്ളത്. എന്നാൽ, ഇവിടെ വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെയാണ് ഡിജിപി ലോക്നാഥ് ബെഹ്റ കോൺസുലേറ്റിലെ നയതന്ത്രപ്രതിനിധികൾക്ക് ഗൺമാനെ നിയോഗിച്ചത്.

സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിയും സുരക്ഷയുടെ കാര്യത്തിൽ പൊലീസ് മേധാവിയും യുഎഇ കോൺസുലേറ്റിനോട് പ്രത്യേക താൽപര്യം കാണിച്ചുവെന്ന ആക്ഷേപമാണ് കേന്ദ്രം പരിശോധിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ മാർഗരേഖ മറികടന്നാണഅ മന്ത്രി കെ ടി ജലീൽ കോൺസുലേറ്റിൽ ഇടപെട്ടതെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. ഇക്കാര്യമടക്കം പരിശോധിച്ച് വസ്തുത ബോധ്യപ്പെട്ടാൽ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുമെന്നാണ് വിവരം.

First published:

Tags: DGP Loknath Behra, Gold Smuggling Case, Minister k t jaleel, UAE consulate, Uae consulate attache