തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിന് സുരക്ഷ നൽകിയത് കേന്ദ്ര ആഭ്യന്തര സുരക്ഷാ കമ്മിറ്റിയുടെ നിർദേശപ്രകാരമാണെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. 2017 ലാണ് കോൺസൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നൽകാൻ ആഭ്യന്തര സുരക്ഷ കമ്മിറ്റി ശുപാർശ നൽകിയത്.
അതേസമയം, യുഎഇ കോൺസൽ ജനറലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എആർ ക്യാംപിലെ പൊലീസുകാരൻ എസ്ആർ ജയഘോഷിന്റെ സേവന കാലാവധി നീട്ടി നൽകിയത് സംസ്ഥാന പൊലീസ് മേധാവിയാണെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്തായി. ജനുവരി എട്ടാം തിയതിയാണ് ജയഘോഷിന്റെ സേവനം നീട്ടിനൽകി ഡിജിപി ഉത്തരവിറക്കിയത്.
2019 ഡിസംബർ 18ന് കോൺസൽ ജനറൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. 2017 ജൂൺ 27നും 2018 ജൂലൈ 7നും, 2019 ജനുവരി നാലിനും ജയഘോഷിൻറെ സേവനം ഡിജിപി നീട്ടിനൽകിയിരുന്നു.
2017 ൽ കോൺസൽ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ നൽകാൻ ആഭ്യന്തര സുരക്ഷ കമ്മിറ്റി ശുപാർശ നൽകിയ രേഖ
ജയഘോഷിന്റെ സേവനം നീട്ടിനൽകികൊണ്ട് ജനുവരി എട്ടാം തിയതി ഡിജിപി ഇറക്കിയ ഉത്തരവ്
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.