BREAKING- പ്രധാനമന്ത്രിയുടെ വേദിക്കരികിൽ വൻ സുരക്ഷാ വീഴ്ച; പൊലീസുകാരന്‍റെ തോക്കിൽനിന്ന് വെടിപൊട്ടി

കൊല്ലം എ ആർ കാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്

news18
Updated: April 18, 2019, 7:41 PM IST
BREAKING- പ്രധാനമന്ത്രിയുടെ വേദിക്കരികിൽ വൻ സുരക്ഷാ വീഴ്ച; പൊലീസുകാരന്‍റെ തോക്കിൽനിന്ന് വെടിപൊട്ടി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • News18
  • Last Updated: April 18, 2019, 7:41 PM IST
  • Share this:
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വേദിക്കരികിൽ വൻ സുരക്ഷാ വീഴ്ച. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടിപൊട്ടി. സംഭവത്തിൽ ആർക്കും പരുക്കില്ല.

പ്രധാനമന്ത്രിയുടെ പ്രസംഗം തുടങ്ങുന്നതിന് മിനുട്ടുകൾക്ക് മുമ്പായിരുന്നു സംഭവം. കൊല്ലം എ ആർ കാമ്പിലെ പൊലീസുകാരന്റെ തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. ഇയാളെ സ്ഥലത്ത് നിന്ന് മാറ്റി.

പ്രധാനമന്ത്രിയുടെ പൊതുയോഗം അൽപസമയത്തിനകം; 'ശബരിമല'യിൽ എന്ത് പറയുമെന്ന് ആകാംക്ഷ

സംഭവത്തെക്കുറിച്ച് ഉന്നതതല പൊലീസ് ഉദ്യോഗസ്ഥർ അനൌദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published: April 18, 2019, 7:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading