ബ്രിട്ടോയെ ഊട്ടിയതിന് ശേഷമേ സഖാവ് ഞങ്ങൾക്കൊപ്പം ഊണുകഴിച്ചിരുന്നുള്ളൂ; സി.ആർ മധുവിനെ അനുസ്മരിച്ച് സീന ഭാസ്ക്കർ

'ബ്രിട്ടോയുടെ ഭാഷയിൽ പറഞ്ഞാൽ കുറച്ചു രാഷ്ട്രീയ നാട്ടുവിശേഷങ്ങൾ ചർച്ച ചെയ്യുകയും ചെയ്യാം നല്ല ഉച്ചഭക്ഷണവും കിട്ടും- ഇതായിരുന്നു മധുവിന്‍റെ വീട് സന്ദർശനത്തെക്കുറിച്ച് ബ്രിട്ടോ പറഞ്ഞിരുന്നത്'

news18
Updated: August 1, 2019, 3:37 PM IST
ബ്രിട്ടോയെ ഊട്ടിയതിന് ശേഷമേ സഖാവ് ഞങ്ങൾക്കൊപ്പം ഊണുകഴിച്ചിരുന്നുള്ളൂ; സി.ആർ മധുവിനെ അനുസ്മരിച്ച് സീന ഭാസ്ക്കർ
brito_madhu
  • News18
  • Last Updated: August 1, 2019, 3:37 PM IST
  • Share this:
കരുനാഗപ്പള്ളിയിലെ അന്തരിച്ച സിപിഎം നേതാവ് അഡ്വ. സി.ആർ മധുവിനെ അനുസ്മരിച്ച് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്ക്കർ. സൈമൺ ബ്രിട്ടോയുടെ തിരുവനന്തപുരം യാത്രകളിലെ ഇടത്താവളം സി.കെ മധുവിന്‍റെ വീടായിരുന്നുവെന്ന് സീന പറഞ്ഞു. 'ബ്രിട്ടോയുടെ ഭാഷയിൽ പറഞ്ഞാൽ കുറച്ചു രാഷ്ട്രീയ നാട്ടുവിശേഷങ്ങൾ ചർച്ച ചെയ്യുകയും ചെയ്യാം നല്ല ഉച്ചഭക്ഷണവും കിട്ടും- ഇതായിരുന്നു മധുവിന്‍റെ വീട് സന്ദർശനത്തെക്കുറിച്ച് ബ്രിട്ടോ പറഞ്ഞിരുന്നത്'- സീന ഭാസ്ക്കർ ഫേസ്ബുക്കിൽ കുറിച്ചു

സീന ഭാസ്ക്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

ബ്രിട്ടോ ഓരോ തിരുവനന്തപുരം യാത്രയെ കുറിച്ച് ആലോചിയ്ക്കുമ്പോൾ ആദ്യം വിളിയ്ക്കുന്ന ഫോൺ നമ്പരുകളിലൊന്നാണ് സഖാവ് മധുവിന്റേത്. ബ്രിട്ടോയുടെ ഭാഷയിൽ പറഞ്ഞാൽ കുറച്ചു രാഷ്ട്രീയ നാട്ടുവിശേഷങ്ങൾ ചർച്ച ചെയ്യുകയും ചെയ്യാം നല്ല ഉച്ചഭക്ഷണവും കിട്ടും. അങ്ങനെ എത്രയെത്ര ദിവസങ്ങൾ സഖാവേ അങ്ങയുടെ പരിപാടികൾ മാറ്റി വച്ച് എനിയ്ക്കിഷ്ടപ്പെട്ട സദ്യയും ബ്രിട്ടോയുടെ ഇഷ്ട വിഭവമായ കപ്പയും മീൻ കറിയുമായി കരുനാഗപ്പള്ളിയിൽ വീടിന്റെ മുന്നിൽ കാത്തുനിന്ന് വരവേറ്റ് സഖാവേ ഇവിടെ കിടക്കാമെന്ന് പറഞ്ഞ് മുൻവശത്തെ ദിവാൻസ്കോട്ടിൽ ബ്രിട്ടോയെ കിടത്തിയതിന് ശേഷം ചലനമില്ലാതെ മരവിച്ച് മടങ്ങാൻ മടിച്ചു നിന്നിരുന്ന കാലുകളെ പതുക്കെ തടവി മരവിപ്പ് മാറ്റിയതിന് ശേഷം മടക്കി നിവർത്തി സ്നേഹപൂർവ്വം ബ്രിട്ടോയെ ഊട്ടിയതിന് ശേഷം മാത്രമെ സഖാവ് ഞങ്ങൾക്കൊപ്പം ഊണുകഴിച്ചിരുന്നുള്ളൂ....

ഇനി ആ ദിവസങ്ങളും ഇല്ലല്ലൊ.... സഖാവും ബ്രിട്ടോയുടെ വഴിയിലൂടെ യാത്രയായി....

ബ്രിട്ടോ പോയതിന് ശേഷം ഞാൻ പലപ്പോഴും ഈ ബന്ധങ്ങൾ പുതുക്കണം. വല്ലപ്പോഴെങ്കിലും ഇവിടെയൊക്കെയൊന്നുയെത്തിച്ചേരണമെന്ന അതിയായി ആഗ്രഹിച്ചിരുന്നു... അത് ബാക്കിയായി...

എന്നോടും നിലാവിനോടുമൊപ്പം ദീപയും കുഞ്ഞുങ്ങളും മാത്രമായി...

ആകസ്മികമായിയുണ്ടായ മധുസഖാവിന്റെ വേർപാട് സഹിയ്ക്കാവുന്നതിലുമപ്പുറം....
സ്നേഹസമ്പന്നനായ സഖാവിന്റെ വേർപാടിന് മുന്നിൽ ആദരാഞ്ജലികൾ....
First published: August 1, 2019, 3:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading