കൊച്ചി: കൊലക്കത്തിക്ക് ഇരയായ മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ പെങ്ങള് പ്രസവിച്ചു. കുട്ടിക്കും 'അഭിമന്യു' എന്ന പേരിടും. ഇക്കാര്യം അഭിമന്യുവിന്റെ സഹോദരന് പരിജിത് പറഞ്ഞതായി സീനാ ഭാസ്ക്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് താന്‍ പറഞ്ഞപ്പോള്‍, അങ്ങനെയെ പേരിടൂവെന്ന് അഭിമന്യുവിന്റെ സഹോദരന് പരിജിത് പറഞ്ഞു. ഒരു വര്‍ഷത്തെ തോരാത്ത കണ്ണീരിനൊടുവില്‍ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്. കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങില്‍ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നില്‍ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും ' നാന് പെറ്റ മകനെ... എന്‍ കിളിയെ...' എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരില്‍ കുതിര്‍ത്തു. തോരാത്ത കണ്ണീരിന് ആശ്വസമേകാന്‍ കഴിയട്ടെയെന്‍ പൊന്തങ്കക്കുടത്തിനെന്നും സീനഭാസ്ക്കര്‍ കുറിക്കുന്നു.
കുറിപ്പ് പൂര്‍ണരൂപത്തില്‍
ഇന്നുച്ചയ്ക്ക് (7/8/2019)രണ്ടര മണിയ്ക്ക് ചേച്ചീ എന്ന വിളിയോടെ ഫോണിന്റെ മറുതലയ്ക്കല്‍ പരിജിത്.... സ്നേഹസമ്പന്നനായ പ്രിയ രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരന് എന്നോട് പറഞ്ഞു, 'ഒരു നല്ല വാര്‍ത്തയുണ്ട് ' എന്താണ്; 'എന്റെ പെങ്ങള് അഭിമന്യുവിന്റെ ചേച്ചി പ്രസവിച്ചു... ആണ്‍കുഞ്ഞ്... രണ്ടര കിലോ തൂക്കമുള്ള കുട്ടിയ്ക്ക് അഭിമന്യു എന്ന് പേരിടണമെന്ന് ഞാന്‍ പറഞ്ഞു.... അതേ ചേച്ചി അങ്ങനെയെ പേരിടൂ.... അടിമാലി താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിയ്ക്കുന്നു...
ഒരു വര്‍ഷത്തെ തോരാത്ത കണ്ണീരിനൊടുവില്‍ ചെറിയൊരാശ്വാസമാകും ഈ കുഞ്ഞിന്റെ വരവ്...
കഴിഞ്ഞ ആഴ്ച കണ്ണൂരില്‍ അലിഡ ഗുവേര പങ്കെടുത്ത ചടങ്ങില്‍ അഭിയുടെ അമ്മയുമുണ്ടായിരുന്നു. പ്രമുഖ സദസിന് മുന്നില്‍ വച്ച് അലിഡ ആ അമ്മയെ ആദരിച്ചപ്പോഴും ' നാന് പെറ്റ മകനെ... എന്‍ കിളിയെ...' എന്ന ദീനരോദനം വേദിയേയും സദസിനേയും കണ്ണീരില്‍ കുതിര്‍ത്തു...
തോരാത്ത കണ്ണീരിന് ആശ്വസമേകാന്‍ കഴിയട്ടെയെന്‍ പൊന്‍തങ്കക്കുടത്തിന്....
Also Read അഭിമന്യു കൊലക്കേസിൽ പിടിയിലാകാനുള്ള പ്രതികൾ SDPIയുടെ സംരക്ഷണയിൽ; തെളിവുകൾ പുറത്ത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.