നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യാൻ ഉത്തരവ്

  മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യാൻ ഉത്തരവ്

  പൊലീസ് പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ നിയമ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ലേലം ചെയ്യുവാനാണ് തീരുമാനം

  റോഡരികിലെ വാഹനങ്ങൾ

  റോഡരികിലെ വാഹനങ്ങൾ

  • Share this:
  കോഴിക്കോട് ജില്ലയില്‍ നിന്നും പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്ഥീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമത്തിലെ  26, 34  വകുപ്പുകള്‍ പ്രകാരമാണ് നടപടി.

  പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കയ്യേറി നല്ലളം ഡീസല്‍ പ്ലാന്റിന് സമീപം നിര്‍ത്തിയിട്ട  വാഹനങ്ങള്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. സമാനമായ രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൻ്റെ റിപ്പോർട്ട് അടിയന്തരമായി നൽകണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ വാഹനങ്ങള്‍ റോഡരികില്‍ നിന്നും മാറ്റിയത്.  റോഡുകളിലും തെരുവുകളിലും വാഹനങ്ങള്‍ ദീർഘകാലം പാര്‍ക്ക് ചെയ്യുന്നതും ഉപേക്ഷിക്കുന്നതും മറ്റ് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും  വെല്ലുവിളിയാണ്. ഇതുകാരണം ജില്ലയില്‍  നിരവധി റോഡപകടങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. വാഹനങ്ങളുടെ ബാറ്ററികള്‍, ടയറുകള്‍, പെയിന്റ്, മറ്റ് ഭാഗങ്ങള്‍ എന്നിവ ക്ഷയിക്കാന്‍ തുടങ്ങുമ്പോള്‍ പരിസ്ഥിതിക്കും ഹാനികരമാണ്.

  റോഡിനു വശങ്ങളിലായി  ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സബ് കളക്ടര്‍, വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. ചെലവുകള്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് വഹിക്കും. ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ തഹസില്‍ദാര്‍മാര്‍ കണ്ടെത്തണം.

  വാഹനങ്ങള്‍ മാറ്റുന്നതിനു മുമ്പ് വിശദമായ മഹസര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിക്കും.  പിടിച്ചെടുത്തതോ കണ്ടുകെട്ടിയതോ ആയ എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് നിരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമാണ്. ആവശ്യമായ പോലീസ് സഹായം  നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാരോടും നിര്‍ദ്ദേശിച്ചു.

  പൊലീസ് പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ നിയമ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ലേലം ചെയ്യുവാനാണ് തീരുമാനം. ഫോണ്‍- ഇന്‍ പരിപാടിയില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കയ്യേറ്റ വിഷയത്തില്‍ ഇടപെട്ടത്. ദേശീയപാതയരികിലും പൊതുമരാമത്ത് വകുപ്പിന്റെ മറ്റ് സ്ഥലങ്ങളിലും പൊലീസും എക്‌സൈസും മറ്റും പിടികൂടുന്ന വാഹനങ്ങള്‍  നിര്‍ത്തിയിടുന്നുണ്ട്. ഇത് ഒഴിപ്പിക്കാനാണ് നടപടി തുടങ്ങിയത്.

  സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പൊതുമരാമത്ത് റോഡുകളിലാണ് വിവിധ വകുപ്പുകൾ കേസിൻ്റെ ഭാഗമായി പിടിച്ചെടുത്ത തൊണ്ടി മുതൽ വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ പല വാഹനങ്ങളുടെയും കോടതി നടപടികൾ പൂർത്തിയായിട്ടും ലേലം ചെയ്യുവാൻ കൂട്ടാക്കിയിട്ടുമില്ല. ചില വാഹനങ്ങൾ നിയമപ്രശ്നങ്ങൾ മൂലം ലേലം ചെയ്യുവാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. ലേലം ചെയ്യുവാൻ കഴിയുന്ന വാഹനങ്ങൾ നിയമപരമായി ലേലം ചെയ്തു നൽകിയാൽ അതുവഴി സർക്കാരിന് വലിയ വരുമാനവും ലഭിക്കും.
  Published by:user_57
  First published:
  )}