HOME » NEWS » Kerala »

അതിവേഗം സെമി ഹൈ സ്പീഡ് റെയിൽ; ആകാശ സർവെ വിജയകരം

സില്‍വര്‍ ലൈനിന്റെ ആകാശ സര്‍വെ പൂര്‍ത്തിയായി

News18 Malayalam | news18-malayalam
Updated: January 6, 2020, 7:11 AM IST
അതിവേഗം സെമി ഹൈ സ്പീഡ് റെയിൽ; ആകാശ സർവെ വിജയകരം
news18
  • Share this:
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സെമി ഹൈ സ്പീഡ് റെയിലിന്റെ ആദ്യ ഘട്ടം വിജയകരം. പാതയുടെ  അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായ  ആകാശ സർവേ വിജയകരമായി പൂര്‍ത്തിയാക്കി.

ചൊവ്വാഴ്ച ആരംഭിച്ച സര്‍വെ ആദ്യ ദിനം കണ്ണൂര്‍ മുതല്‍ കാസര്‍കോടു വരെയായിരുന്നു. ഞായറാഴ്ച തിരുവനന്തപുരത്തായിരുന്നു സർവേ .  സില്‍വര്‍ ലൈനിന്റെ ആകെ ദൈര്‍ഘ്യമായ 531.45 കിലോമീറ്റര്‍ സര്‍വെ ചെയ്യുന്നതിന് പാര്‍ട്ടെനേവിയ പി 68 എന്ന വിമാനവും അതിലെ  ലൈഡാര്‍ സംവിധാനവുമാണ് ഉപയോഗിച്ചത്. ഇതിനു പുറമെ സ്റ്റേഷന്‍ പ്രദേശങ്ങളും സർവേ  ചെയ്തു.

also read:Good News: എം.സി.റോഡിലെ കുരുക്കഴിയാൻ നാലുമാസം കൂടി; തിരുവല്ല ബൈപാസ് മെയ് 31 ന് അകമെന്ന് KSTP

അഞ്ചു മുതല്‍ പത്തു സെന്‍റീമീറ്റര്‍ വരെ സൂക്ഷ്മതയിലുള്ള വിവരങ്ങളാണ് ലഭിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനു (കെ-റെയില്‍) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വെ നടത്തിയത്. നിര്‍ദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വെയും ജിയോനോ തന്നെയാണ് നടത്തിയത്.

സര്‍വെ വിവരങ്ങള്‍ സര്‍വെ ഓഫ് ഇന്ത്യയടക്കമുള്ള ഏജന്‍സികളും സര്‍ക്കാര്‍ വകുപ്പുകളും ചേര്‍ന്ന് പരിശോധിച്ച് തന്ത്രപ്രധാന മേഖലകള്‍ ഒഴിവാക്കിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. തുടര്‍ന്ന് വിശദമായ പദ്ധതി റിപ്പോര്‍ട്ടി (ഡിപിആര്‍)നുവേണ്ടിയുള്ള അലൈന്‍മെന്‍റ് നിര്‍ണയിക്കും.

also read:മരടിൽ സമാനതകളില്ലാത്ത മുന്നൊരുക്കം; ആദ്യ രണ്ട് ഫ്ളാറ്റുകൾ പൊളിക്കുക അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ

തിരുവനന്തപുരം മുതല്‍ തൃശൂരിനു സമീപം തിരുനാവായ വരെ 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്നു മാറിയും തൃശൂരില്‍നിന്ന് കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടും ആയിരിക്കും സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ്.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. മറ്റു സ്റ്റേഷനുകളെ ബന്ധിപ്പിക്കാനുള്ള പദ്ധതിയും സില്‍വര്‍ ലൈനിനുണ്ട്.   200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക.

ഭൂമിയുടെ കിടപ്പു സംബന്ധിച്ച വിശദവും കൃത്യവുമായ വിവരം ജനജീവിതത്തിനു തടസമുണ്ടാക്കാതെ  സര്‍വെ വഴി ലഭ്യമായിട്ടുണ്ട്. കാട്, നദികള്‍, റോഡുകള്‍, നീര്‍ത്തടങ്ങള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ലൈനുകള്‍, പൈതൃകമേഖലകള്‍ എന്നിവയും കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. ഇതിനായി ഉയര്‍ന്ന റെസൊല്യൂഷന്‍ ഉള്ള ക്യാമറയാണ് ലൈഡാര്‍ യൂണിറ്റില്‍ ഉപയോഗിച്ചത്. രണ്ട് ലൈനുകള്‍ക്കുള്ള സ്ഥലം മാത്രമാണ് സില്‍വര്‍ ലൈനിനുവേണ്ടിവരുന്നത്. നഗരങ്ങളില്‍ ആകാശപാതകളിലൂടെയായിരിക്കും ഇത് കടന്നുപോകുന്നത്.
Published by: Gowthamy GG
First published: January 6, 2020, 7:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories