തിരുവനന്തപുരം: സി.പി.എം കളമശേരി ഏരിയാ സെക്രട്ടറിക്ക് മറുപടി നൽകിയ എസ്.ഐ അമൃത് രംഗനെ അഭിന്ദിച്ച് മുൻ ഡി.ജി.പി ടി.പി സെൻകുമാർ. 'SI അമൃത് രംഗന് എന്റെ സല്യൂട്ട് .
നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു IPS കാര്‍ പഠിച്ചെങ്കില്‍ കേരള പൊലീസ് എത്ര നന്നായേനെ.'- സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, എസ്ഐ അമൃത് രംഗനെ വിമർശിച്ച് സക്കീർ ഹുസൈനും കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാമും രംഗത്തെത്തി. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നത് എസ്.ഐയുടെ സ്ഥിരം പരിപാടിയാണെന്നും പരാതി നൽകുമെന്നും സക്കീര്‍ ഹുസൈന് പറഞ്ഞു.
ഫോണ്‍ സംഭാഷണം മനഃപൂര്‍വം റെക്കോര്‍ഡ് ചെയ്ത് പുറത്തുവിടാന്‍ ഒരു സബ് ഇന്‍സ്പെക്ടര്‍ തയാറായിട്ടുണ്ടെങ്കില്‍ അതു നിസാരമായി കാണേണ്ട കാര്യമല്ലെന്നാണ് വി.ടി. ബല്‍റാം ഫേസ്ബുക്കിൽ കുറിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാദേശിക തലത്തിലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന് മാത്രമാണെന്നും അവര്‍ അതിമാനുഷരാണെന്നു കരുതി ആരാധിക്കരുതെന്നും ബല്‍റാം മുന്നറിയിപ്പു നൽകി.
കഴിഞ്ഞ ദിവസമാണ് സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനും എസ്ഐ അമൃത് രംഗനു തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായത്. എസ്എഫ്ഐ നേതാവിനെ പൊലീസ് ജീപ്പില്‍ കയറ്റിയതുമായി ബന്ധപ്പെട്ടാണ് സക്കീർ ഹുസൈൻ എസ്.ഐയോട് ഫോണിൽ സംസാരിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.