• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേന്ദ്രമന്ത്രിക്കും രക്ഷയില്ല;വിമാനം മാറ്റിക്കയറ്റിയെന്ന് കണ്ണന്താനം

കേന്ദ്രമന്ത്രിക്കും രക്ഷയില്ല;വിമാനം മാറ്റിക്കയറ്റിയെന്ന് കണ്ണന്താനം

  • Share this:
    തിരുവനന്തപുരം : കേരളത്തിലേത്തേണ്ട തന്നെ വിമാനം മാറ്റിക്കയറ്റി ചെന്നൈയിൽ വിട്ടെന്ന് കേന്ദ്ര മന്ത്രി അൽഫോണ്‍സ് കണ്ണന്താനം. തിരുവനന്തപുരത്ത് ഒരു ചടങ്ങിൽ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രി ആയിട്ട് പോലും വിമാനത്താവള അധികൃതരിൽ നിന്ന് നേരിടേണ്ട വന്ന അനാസ്ഥ കണ്ണന്താനം വിവരിച്ചത്.

    Also Read-ഹര്‍ത്താല്‍ ആരു നടത്തിയാലും ശരിയല്ല; ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ച് കണ്ണന്താനം

    പൊട്ടിത്തെറിക്കേണ്ട കാര്യമായിരുന്നുവെങ്കിലും ചിരിച്ചു കൊണ്ടാണ് ആ സന്ദർഭം നേരിട്ടതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈ എയർപോർട്ടിലാണ് സംഭവം. തിരുവനന്തപുരത്തേക്ക് വരുന്നതിനായാണ് വിമാനത്താവളത്തിലെത്തിയത്. കേന്ദ്രമന്ത്രിയായതിനാൽ പ്രോട്ടോക്കോൾ ഓഫീസറടക്കം എല്ലാ സന്നാഹങ്ങളുമായെത്തിയ കണ്ണന്താനത്തെ തിരുവനന്തപുരത്തിന് പകരം ചെന്നൈയിലേക്കുള്ള വിമാനത്തിലേക്കാണ് കയറ്റിവിട്ടത്.

    Also Read അനവസരത്തിലെ ഹർത്താൽ: അണികളിൽ അമർഷം, നേതൃത്വം പ്രതിരോധത്തിൽ

    ചൈന്നൈയിലെത്തിയ ശേഷം അവിടുത്തെ വിമാനത്താവള ഉദ്യോഗസ്ഥർ വേഗം തന്നെ ബോർഡിംഗ് പാസ് തയ്യാറാക്കി മന്ത്രിക്ക് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ യാത്രാ സൗകര്യമൊരുക്കി. സാധാരണക്കാരനായിരുന്നുവെങ്കിൽ ഈ സൗകര്യം ലഭിക്കുമായിരുന്നില്ലെന്ന് പ്രതികരിച്ച കണ്ണന്താനം, ഇത്തരം കാര്യങ്ങളിൽ വിമാനക്കമ്പനികൾ കുറച്ചു കൂടി ശ്രദ്ധ ചെലുത്തണമെന്നും അറിയിച്ചു.

    First published: