കടന്നൽക്കൂട്ടമിളകി; വളഞ്ഞിട്ട് കുത്തി; വയോധികന് ദാരുണാന്ത്യം

‍കടന്നൽ കൂട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

News18 Malayalam | news18-malayalam
Updated: August 5, 2020, 11:10 AM IST
കടന്നൽക്കൂട്ടമിളകി; വളഞ്ഞിട്ട് കുത്തി; വയോധികന് ദാരുണാന്ത്യം
Death
  • Share this:
കോട്ടയം: പാലാ കൊഴുവനാൽ സ്വദേശി ഉണ്ണി (65) ആണ് കടന്നൽക്കുത്തേറ്റ് മരിച്ചത്. ബാർബറായ ഇദ്ദേഹം കഴിഞ്ഞ ദിവസം ഉച്ചയോടെ ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴി അകലക്കുന്നം പഞ്ചായത്തിലെ മെറ്റൽ ക്രഷറിന് സമീപം വച്ചാണ് കടന്നൽക്കുത്തേറ്റത്. റോഡരികിലുള്ള ആഞ്ഞിലി മരത്തിൽ നിന്നിളകി വന്ന കടന്നൽക്കൂട്ടം വളഞ്ഞിട്ട് കുത്തുകയായിരുന്നു.

കുത്തേറ്റ അവശനിലയിലായ അദ്ദേഹത്തെ നാട്ടുകാർ ഉടൻ തന്നെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ശാരീരിക അസ്വാസ്ഥ്യം കുറഞ്ഞതോടെ വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞ് നിർബന്ധപൂർവ്വം ഡിസ്ചാർജ്ജ് വാങ്ങി മടങ്ങി. വീട്ടിലെത്തി വൈകിട്ടോടെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TRENDING:Ram Mandir bhumi pujan in Ayodhya LIVE Updates| രാമനാമ ജപമുഖരിതമായി അയോധ്യ; രാമക്ഷേത്ര ഭൂമിപൂജ ഇന്ന്[NEWS]Ayodhya | 'രാമക്ഷേത്ര നിർമ്മാണത്തോടെ ഇന്ത്യയിൽ 'രാമ രാജ്യം'സ്ഥാപിക്കപ്പെടും'; പ്രത്യാശ പങ്കുവച്ച് ബാബ രാംദേവ്[NEWS]Sushant Singh Rajput Death | 'വൃത്തികെട്ട രാഷ്ട്രീയം'; സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിൽ തന്‍റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ആദിത്യ താക്കറെ[NEWS]

മെറ്റല്‍ ക്രഷറിന് സമീപത്തെ കടന്നൽ ശല്യത്തെക്കുറിച്ച് നേരത്തെയും പരാതികൾ ഉയർന്നിട്ടുണ്ട്. മുമ്പും പല ആളുകൾക്കും കടന്നൽക്കുത്തിൽ പരിക്കേറ്റിട്ടുണ്ട്. കടന്നൽ കൂട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Published by: Asha Sulfiker
First published: August 5, 2020, 11:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading