ചെങ്ങന്നൂർ ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ഡ്യൂട്ടിക്കിടെ മരിച്ചു. റെസ്ക്യൂ ഓഫീസർ ബിജുമോൻ ആണ് മരിച്ചത്. ഡ്യൂട്ടിക്കിടയിൽ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇസിജിയിൽ വ്യത്യാസം ഉണ്ടെന്നറിയച്ചനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെങ്ങന്നൂർ കല്ലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതം ആണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire force officer, Man died