തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുമായുള്ള അടുപ്പത്തെ തുടര്‍ന്ന് നടപടി നേരിട്ട എം ശിവശങ്കറിന്റെ സസ്പെന്ഷന് കാലാവധി സംസ്ഥാന സർക്കാർ വീണ്ടും നീട്ടി. ക്രിമിനല്‍ കേസില്‍ പ്രതിയായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെതിരായ നടപടി. സ്പെന്ഷന് കാലാവധി നീട്ടുന്ന കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ശിവശങ്കര്‍. 2023 ജനുവരി വരെ ശിവശങ്കറിന് സര്‍വീസ് ബാക്കിയുണ്ട്.
Also Read- യുവാവിനെ കൊന്ന് സ്യൂട്ട് കെയ്സിലാക്കിയതിന് ഞായറാഴ്ച കാൽ നൂറ്റാണ്ട്; ഡോ.ഓമന ഇപ്പോഴും കാണാമറയത്ത്
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ സര്‍ക്കാര്‍ ഓഫീസില്‍ നിയമിച്ചതും പ്രതികളുമായുള്ള അടുത്ത ബന്ധവും നടപടിക്ക് കാരണമായിരുന്നു. ചീഫ് സെക്രട്ടറി, ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി എന്നിവരടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെന്ഷന്. 2020 ജൂലൈ 16 നായിരുന്നു ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറങ്ങിയത്.
ക്രിമിനല്‍ കുറ്റത്തിന് അന്വേഷണമോ വിചാരണയോ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാനങ്ങള്‍ക്ക് സസ്പെന്‍ഡ് ചെയ്യാം. അഴിമതിക്കേസ് അല്ലെങ്കില്‍ സാധാരണ നിലയില്‍ സസ്പെന്ഷന് കാലാവധി ഒരു വര്‍ഷമാണ്. ഇതിനു ശേഷം ആവശ്യമെങ്കില്‍ സസ്പെന്ഷന് കാലാവധി സംസ്ഥാന സര്‍ക്കാരിന് നീട്ടാനാവും. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കുകയും വേണം. അല്ലാത്ത പക്ഷം സസ്പെന്ഷന് സ്വമേധയാ പിന്‍വലിക്കപ്പെടും. പരമാവധി രണ്ടുവര്‍ഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ ഇത്തരത്തില്‍ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയുകയുള്ളൂ.
Also Read- 'നിർഭയ' മോഡൽ പീഡനം; മലയാളി സ്ത്രീയെ തട്ടിക്കൊണ്ടുപോയി തടവിൽ അതിക്രൂരമായി പീഡിപ്പിച്ചു
English Summary: Suspension of M. Sivasankar, former Principal Secretary of Chief Minister Pinarayi Vijayan and IT secretary, has been extended. The state had intimated to the Centre on extending the suspension of Sivasankar who was named in the gold smuggling case. Sivasankar’s suspension period would end by July 16.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.