നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 | സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

  Covid 19 | സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

  വകുപ്പ് സെക്രട്ടറി അടക്കം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിനായി എല്ലാ ജില്ലകളിലും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍മാര്‍ക്ക് ചുമതല നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും നിയന്ത്രണങ്ങള്‍ നടപ്പാക്കാനും ഉദ്യോഗസ്ഥര്‍ ഓഗസ്റ്റ് ഏഴുവരെ ജില്ലകളില്‍ തുടരണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു.

   സംസ്ഥാനത്തെ 14 ജില്ലകളുടെയും ചുമതല ഓരോ ഐഎഎസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനിച്ചത്. വകുപ്പ് സെക്രട്ടറി അടക്കം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

   കാസര്‍കോട് - സൗരഭ് ജെയിന്‍
   കണ്ണൂര്‍ - ബിജു പ്രഭാകര്‍
   വയനാട് - രാജേഷ് കുമാര്‍ സിന്‍ഹ
   കോഴിക്കോട് - സഞ്ജയ് കൗള്‍
   മലപ്പുറം - ആനന്ദ് സിങ്
   പാലക്കാട് - കെ ബിജു
   തൃശൂര്‍ - മുഹമ്മദ് ഹനിഷ്
   എറണാകുളം - കെ.പി ജ്യോതിലാല്‍
   ഇടുക്കി - രാജു നാരായണസ്വാമി
   കോട്ടയം - അലി അസ്ഗര്‍ പാഷ
   ആലപ്പുഴ - ശര്‍മിള മേരി ജോസഫ്
   പത്തനംതിട്ട - റാണി ജോര്‍ജ്
   കൊല്ലം - ടിങ്കു ബിസ്വാള്‍
   തിരുവനന്തപുരം - മിനി ആന്റണി

   അതേസമയം സംസ്ഥാനത്തെ നിലവിലെ ലോക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചു. ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി. എന്നാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. ബുധനാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞായര്‍ ഒഴികെയുള്ള ആറു ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. നൂറില്‍ എത്ര പേര്‍ രോഗികള്‍ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളില്‍ ഇളവും ഏര്‍പ്പെടുത്തും. ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ്

   നേരത്തെ ടി പി ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും വ്യാപാര സംഘടനകളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}