• HOME
  • »
  • NEWS
  • »
  • kerala
  • »
  • അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ. അജിത്തിന്റെ സംസ്കാരം ഇന്ന്; തിരുവനന്തപുരത്ത് പൊതുദർശനം

അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ കെ. അജിത്തിന്റെ സംസ്കാരം ഇന്ന്; തിരുവനന്തപുരത്ത് പൊതുദർശനം

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണിവരെ മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ സബ് സെന്ററില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

  • Share this:

    കൊച്ചി: കഴിഞ്ഞദിവസം അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമി ടി വി ജേണലിസം കോഴ്‌സ് കോ-ഓർഡിനേറ്ററുമായ കെ അജിത്തിന്റെ (56) സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നന്ദൻകോട് കെസ്റ്റൻ റോഡിൽ ഗോൾഡൻഹട്ടിൽ ആണ് താമസം. ഭാര്യ: ശോഭ അജിത്.

    ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി, തിരുവനന്തപുരം ബ്യുറോ ചീഫായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ചെയ്തിട്ടുള്ള കെ അജിത് മലയാള ടെലിവിഷൻ വാർത്താ റിപ്പോർട്ടിങ്ങിൽ അസാമാന്യ പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു.

    വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്നു മണിവരെ മീഡിയ അക്കാദമിയുടെ തിരുവനന്തപുരം ശാസ്തമംഗലത്തെ സബ് സെന്ററില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് നന്ദന്‍കോട് കെസ്റ്റന്‍ റോഡിലെ വസതിയായ ഗോള്‍ഡന്‍ഹട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട് 4.30ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

    വ്യാഴാഴ്ച എറണാകുളം കാക്കനാട്ടുളള മീഡിയ അക്കാദമി ക്യാംപസില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതീകദേഹത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകന് വിദ്യാര്‍ത്ഥികള്‍ കണ്ണീര്‍പ്രണാമം അര്‍പ്പിച്ചു. അധ്യാപകന്‍ എന്നതിലുപരി നല്ല സുഹൃത്തുകൂടിയായിരുന്ന അജിത്തിനെ അച്ഛന്‍ എന്ന അര്‍ത്ഥത്തില്‍ ‘അപ്പന്‍’ എന്നാണ് അവര്‍ വിളിച്ചിരുന്നത്. അക്കാദമി ജീവനക്കാര്‍, അധ്യാപകര്‍, കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

    മലയാള മാധ്യമലോകത്ത് പകരം വയ്ക്കാനില്ലാത്ത മാധ്യമപ്രതിഭയാണ് കെ.അജിത് എന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ടെലിവിഷന്‍ ജേണലിസം പരിശീലനത്തില്‍ അജിത്തിനോളം സാമര്‍ത്ഥ്യവും പ്രതിബദ്ധതയും മികവുമുളള മറ്റൊരു അധ്യാപകനില്ല. ടെലിവിഷനിലെ പരിചയം ദൃശ്യമാധ്യമ വിദ്യാഭ്യാസ മേഖലയില്‍ ശ്രേഷ്ഠ അധ്യാപകനാക്കി അജിത്തിനെ മാറ്റി. ക്യാമറ എങ്ങനെ സാമൂഹ്യമാറ്റത്തിനുളള ഉപകരണമാക്കാമെന്ന് അദ്ദേഹം പഠിപ്പിച്ചുവെന്നും അക്കാദമി ചെയര്‍മാന്‍ സന്ദേശത്തില്‍ പറഞ്ഞു.

    Published by:Rajesh V
    First published: