ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകൻ സി ഗൗരിദാസന്‍ നായര്‍

 • Last Updated :
 • Share this:
  തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ സി ഗൗരിദാസന്‍ നായര്‍ ഔദ്യോഗികജീവിതത്തിൽനിന്ന് വിരമിക്കുന്നു. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ‘ദ ഹിന്ദു’വിന്‍റെ കേരള റസിഡന്റ് എഡിറ്റര്‍ സ്ഥാനത്ത് നിന്നാണ് സി ഗൗരിദാസന്‍ നായര്‍ പടിയിറങ്ങുന്നത്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അറിയിച്ചത്. വാക്കുകൊണ്ടോ ബോധപുര്‍വമല്ലാത്ത പ്രവൃത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിച്ചുകൊണ്ടാണ് സി ഗൗരിദാസന്‍ നായര്‍ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ താൻ കാരണം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാന്‍ വ്യക്തിപരമായി ഇടപെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കാനും അവധിയിൽ പ്രവേശിക്കുന്നതിനുമായി കുറച്ചുദിവസംമുമ്പ് സ്ഥാപനത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം തന്‍റെ ആവശ്യം മേലധികാരികൾ അംഗീകരിച്ചു. അവർക്ക് നന്ദി അറിയിക്കുന്നുവെന്നും സി ഗൗരിദാസന്‍ നായര്‍ പറഞ്ഞു. ഡിസംബർ വരെ കാലാവധിയുണ്ടായിരുന്ന അദ്ദേഹം നേരത്തെ വിരമിക്കുകയായിരുന്നു.  സി ഗൗരിദാസന്‍ നായരുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

  'സുഹൃത്തുക്കളെ, മാധ്യമപ്രവര്‍ത്തകനെന്ന ഇന്നിംഗ്സ് അവസാനിപ്പിക്കുകയാണ്. ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും അവധിയില്‍ പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുറച്ചുദിവസം മുമ്പ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് അപേക്ഷ നല്‍കിയിരുന്നു. അവധിയില്‍ പോകാന്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയതിന് മേലധികാരികളോട് നന്ദിയുണ്ട്. ബദല്‍ സംവിധാനങ്ങള്‍ ഉണ്ടായാലുടന്‍ എനിക്ക് ചുമതല ഒഴിയാന്‍ കഴിയും. ഇവിടെയുണ്ടായിരുന്ന സമയം ഏറെ ആസ്വദിച്ചാണ് ജോലി ചെയ്തത്. ഔദ്യോഗികജീവിതത്തിനിടയിൽ ആയിരകണക്കിന് ആളുകളെ കാണാനും പരിചയപ്പെടാനും സാധിച്ചു. കഴിഞ്ഞ കാലത്തിനിടയ്ക്ക് വാക്കുകൊണ്ടോ മനപൂർവമല്ലാത്ത പ്രവർത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് മാപ്പ് ചോദിക്കുന്നു. ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഞാൻ കാരണം ഉണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കാന്‍ വ്യക്തിപരമായി ഇടപെടും'.
  First published:
  )}