• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു; സംസ്ക്കാരം തിങ്കളാഴ്ച രണ്ടിന്

മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു; സംസ്ക്കാരം തിങ്കളാഴ്ച രണ്ടിന്

കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു

  • Share this:
തിരുവന്തപുരം: മാധ്യമപ്രവർത്തകൻ ജിഎസ് ഗോപീകൃഷ്ണൻ (48) അന്തരിച്ചു. ഏസി വി ന്യൂസ്, അമൃത ടിവി, കൗമുദി ടിവി തുടങ്ങീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.‌ കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയായിരുന്നു.

ആന്തരിക അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് രണ്ട് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ജി.എസ്. ഗോപീകൃഷ്ണന്റെ ഭൗതികദേഹം ഇന്ന് രാത്രി 7 മണിയോടെ ഏണിക്കരയിലെ വീട്ടിലെത്തിച്ചു. നാളെ ഉച്ചയ്ക്ക് 12ന് വീട്ടിൽ നിന്നെടുത്ത് 12.45 ന് പ്രസ് ക്ലബിൽ എത്തിക്കും. സംസ്കാരം നാളെ 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

കലാരംഗത്തും സജീവ സാന്നിധ്യമായിരുന്നു ഗോപീകൃഷ്ണൻ. പ്രശസ്ത കഥകളി നടനായ ചിറക്കര മാധവന്‍ കുട്ടി ആശാനെക്കുറിച്ച് മായാമുദ്രയെന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിട്ടുണ്ട്. ഗായകസംഘമായ എംബിഎസ് യൂത്ത് ക്വയറിലെ സജീവ സാന്നിധ്യമായിരുന്നു. അമിതാഭ് ബച്ചനും ജാക്കി ഷറോഫും മുഖ്യവേഷത്തിൽ അഭിനയിച്ച അഗ്നിവർഷ എന്ന ബോളിവുഡ് ചിത്രത്തിൽ എംബിഎസ് യൂത്ത് ക്വയറിലെ അംഗങ്ങള്‍ക്കൊപ്പം ഗോപീകൃഷ്ണനും അഭിനയിച്ചിട്ടുണ്ട്.

ഭാര്യ: നിഷ കെ നായര്‍ (വാട്ടര്‍ അതോറിറ്റി പിആര്‍ഒ), മക്കള്‍: ശിവനാരായണന്‍, പത്മനാഭന്‍.

ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം അറിയിച്ചു. ദീർഘകാലം അമൃത ടി.വിയിലും പിന്നീട് കൗമുദി ടി.വിയിലും പ്രവർത്തിച്ചിരുന്ന ഗോപി മാധ്യമ മേഖലയ്ക്ക് പുറത്തേക്ക് സൗഹൃദം വളർത്തിയ വ്യക്തിത്വമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു.
Published by:Naseeba TC
First published: