കൊച്ചി: മുതിർന്ന മാധ്യമ പ്രവർത്തകനും (UNI, റിട്ട. സീനിയർ കറസ്പോണ്ടന്റ്) എടയപ്പുറം മെഹർബാനിൽ താമസക്കാരനുമായ പി എം മൊയ്തീൻ അന്തരിച്ചു. 73 വയസായിരുന്നു. പുലർച്ചെ വീട്ടിൽ നമസ്കരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സീനിയർ ജേർണലിസ്റ്റ് യൂണിയൻ, എറണാകുളം മഹാരാജാസ് ഓൾഡ് സ്റ്റുഡന്റ്സ് നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.
യുഎൻഐ ലേഖകനായിരിക്കെ കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം പ്രസ് ക്ലബ് ഭാരവാഹിയായും എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹി, ചെന്നൈ നഗരങ്ങളിലും യുഎൻഐ ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ചിന് ചൊവ്വര തൂമ്പാക്കടവ് ജുമാ മസ്ജിദിൽ.
Also Read-
ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ എസ് സജയകുമാർ അന്തരിച്ചുഭാര്യ: മെഹർ (റിട്ട. സൂപ്രണ്ട്, മുനിസിപ്പൽ സർവീസ് ). മക്കൾ: മിനു ഫാത്തിമ (അധ്യാപിക, മഹാരാജാസ് കോളേജ് എറണാകുളം), മുഹമ്മദ് ഇംതിയാസ് (ദുബായ്), നദിയ മൊയ്തീൻ (ആസ്റ്റർ ഹോസ്പിറ്റൽ). മരുമക്കൾ: സക്കീർ ഹുസൈൻ, ലല്ലു.
സഹോദരങ്ങൾ: പി.എം.അബ്ദുൾ ഖാദർ (റിട്ട. ഡപ്യൂട്ടി മാനേജർ കൊച്ചിൻ റിഫൈനറി ), ഐഷാ മൊഹിയുദ്ദീൻ, പി. എം.ഖാലിദ്, പി.എം.ഹംസ, പി.എം.അബ്ബാസ് , പി.എം മായിൻകുട്ടി (എഡിറ്റർ, മലയാളം ന്യൂസ്, ജിദ്ദ), ഹസീന മുഹമ്മദ് ( ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗം).
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.