നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു

  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് ബാലകൃഷ്ണന്‍ അന്തരിച്ചു

  ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്സ്. ഹോസ്പിറ്റലിലായിരുന്നു മരണം

  സന്തോഷ് ബാലകൃഷ്ണന്‍

  സന്തോഷ് ബാലകൃഷ്ണന്‍

  • Share this:
   മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും അമൃതാ ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്ററുമായിരുന്ന സന്തോഷ് ബാലകൃഷ്ണന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പി. ആര്‍. എസ്സ്. ഹോസ്പിറ്റലിലായിരുന്നു മരണം.

   ദീര്‍ഘകാലം സൂര്യാ ടി.വി ന്യൂസ് വിഭാഗത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തിച്ച സന്തോഷ് കഴിഞ്ഞ 4 വര്‍ഷമായി അമൃത ടിവിയില്‍ ജോലി ചെയ്യുകയായിരുന്നു.

   ശനിയാഴ്ച രാവിലെ ചെറിയ അസ്വസ്ഥത ഉണ്ടായി ആശുപത്രിയില്‍ പോയി. ഉടന്‍തന്നെ ആന്‍ജിയോ പ്ലാസ്റ്റി നടത്തി. മൃതദേഹം 5.45 മുതല്‍ 6.20 വരെ അമൃതാ ടി വി യുടെ വഴുതക്കാട് ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് സ്വദേശമായ എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലേക്ക് കൊണ്ടുപോയി.

   കൊച്ചി കിഴക്കമ്പലം ഞാറല്ലൂര്‍ പ്രതിഭയില്‍ ബാലകൃഷ്ണന്‍ നായര്‍ വത്സല ദമ്പതികളുടെ മകനാണ് സന്തോഷ്. കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഹരികൃഷ്ണന്‍, നാലാം ക്ലാസ്സ് വിദ്യാര്‍ഥിനി പാര്‍വതി എന്നിവരാണ് മക്കള്‍. സഹോദരന്‍: സുധീഷ്. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ നടക്കും.

   സന്തോഷ് ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്‍, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പൊതുമരാമത്ത് - ടൂറിസം വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

   അമൃത ടി.വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ സന്തോഷ് ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. സന്തോഷ് ബാലകൃഷ്ണന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമാണ്. സൂര്യ ടിവി യിലൂടെ ദൃശ്യ മാധ്യമ രംഗത്തെത്തിയ സന്തോഷ് ഊര്‍ജ്ജസ്വലമായ ഇടപെടലിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും ശ്രദ്ധേയനായി. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഖത്തില്‍ പങ്ക് ചേരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}