തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ്എൽ ശ്യാം (54) അന്തരിച്ചു. അസുഖ ബാധ്യതനായി കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തില്‍ എത്തിച്ച ഭൗതികശരീരം വൈകിട്ട് 4.30 മുതല്‍ 5.30 വരെ പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു. .
തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറിയായിരുന്നു. ദീപിക, രാഷ്ട്രദീപിക, മംഗളം, തൃശൂര്‍ എക്സ്പ്രസ്, ബിഗ് ന്യൂസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. എസ്.എല്‍. ശ്യാമിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അനുശോചിച്ചു.
അച്ഛന്- ശിവചന്ദ്രന് പിള്ള, അമ്മ- ലളിതകുമാരി, ഭാര്യ: ഇന്ദു (സെക്രട്ടേറിയറ്റ്). മകന്: മാധവന്.
പ്രതിപക്ഷ നേതാവ് അനുശോചിച്ചു
ഊര്‍ജ്ജസ്വലതയോടെ കര്‍മ്മ മേഖലയില്‍ നിറഞ്ഞു നില്‍ക്കുകയും സൗഹൃദങ്ങളെ ചേര്‍ത്തു പിടിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനായിരുന്നു എസ്.എല്‍ ശ്യാം. വാര്‍ത്തകള്‍ കണ്ടെത്തുന്നതിലെ അന്വേഷണത്വരയും അത് അവതരിപ്പിക്കുന്നതിലുള്ള മികവുമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. എഴുതുന്ന ഓരോ വാര്‍ത്തയും സമൂഹത്തില്‍ ചലമുണ്ടാക്കണമെന്ന നിര്‍ബന്ധബുദ്ധിയോടെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്.
കുടുംബാംഗങ്ങളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.