• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

മുതിർന്ന മാധ്യമ പ്രവർത്തകൻ വി.എം.എം. അബ്ദുൽ ജലീൽ നിര്യാതനായി

news18india
Updated: January 12, 2019, 8:07 AM IST
മുതിർന്ന മാധ്യമ പ്രവർത്തകൻ വി.എം.എം. അബ്ദുൽ ജലീൽ നിര്യാതനായി
news18india
Updated: January 12, 2019, 8:07 AM IST
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ വി.എം.എം അബ്ദുൽ ജലീൽ (74) നിര്യാതനായി. എറണാകുളം കലൂരിൽ വിശ്രമ ജീവിതത്തിലായിരുന്നു. 1960 മുതൽ 2007 വരെ മുംബൈയിലും ഗൾഫിലുമായി വിവിധ ഇംഗ്ലീഷ് പത്രങ്ങളിൽ പ്രവർത്തിച്ചു.

1974 മുതല്‍ ഡല്‍ഹി കേന്ദ്രമാക്കി പ്രസിദ്ധീകരിച്ചിരുന്ന ഫിനാന്‍ഷ്യല്‍ എക്‌സപ്രസിന്‍റെ ചീഫ് സബ് എഡിറ്ററായി നാലുവര്‍ഷം പ്രവര്‍ത്തിച്ചു. 1978ൽ ദുബൈയിലെ പ്രമുഖ പത്രമായ ഖലീജ് ടൈംസിന്‍റെ സീനിയര്‍ എഡിറ്ററായി നിയമിതനായി. ഖലീജ് ടൈംസിന്‍റെ പ്രാരംഭ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.

ഗൾഫിലെ വിവിധ പത്രങ്ങളിൽ ജോലി ചെയ്തു. 30 വര്‍ഷത്തെ പ്രവാസത്തിനു ശേഷം 2007ല്‍ ജോലിയില്‍ നിന്നു വിരമിക്കുമ്പോള്‍ അബൂദാബി ചേമ്പര്‍ ഓഫ് കോമേഴ്‌സിന്‍റെ മാഗസിന്‍ എഡിറ്ററായിരുന്നു. പ്രവാസം മതിയാക്കി തിരിച്ചെത്തിയ ഇദ്ദേഹം സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യയുടെ എറണാകുളം ചാപ്റ്റര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.
Loading...

വരുമാനവർധനവിന് പുതിയ ക്രമീകരണങ്ങളുമായി KSRTC
 എടവനക്കാട് വടക്കേവീട്ടില്‍ കൊച്ചുസാഹിബിന്‍റെയും കദീജയുടെയും മകനായി 1945 മെയ് 25ന് ജനിച്ച ഇദ്ദേഹം കോഴിക്കോട് ഫാറൂഖ് കോളേജ്, ഡല്‍ഹി ജാമിഅ മില്ലിയ, ബോംബെ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. മുംബൈയിലെ  പഠനകാലത്തു തന്നെ ഫ്രീ പ്രസ് ജേര്‍ണലില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി പ്രവർത്തിച്ചു. ഭാര്യ: ബീവികുഞ്ഞി.  മക്കൾ: പര്‍വേസ് മുഹമ്മദ് ജലീല്‍, ഷബ്‌നം മുഹമ്മദ് ജലീൽ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കുഴുപ്പിള്ളിയിലെ എടവനക്കാട് മഹല്ല് ഖബർസ്ഥാനിൽ.


First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍