• HOME
  • »
  • NEWS
  • »
  • kerala
  • »
  • SENIOR LEADER AND FORMER MLA AV GOPINATH OF PALAKKAD LEAVES CONGRESS

പാലക്കാട് മുതിർന്ന നേതാവും മുൻ എംഎൽഎയുമായ എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു

ആലത്തൂരിലെ മുൻഎംഎല്‍എയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത്​ പ്രസിഡന്‍റായിരുന്നു

AV-Gopinath

AV-Gopinath

  • Share this:
    പാലക്കാട്: ജില്ലയിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. കോണ്‍ഗ്രസ് പ്രാഥമിക അംഗത്വം ഗോപിനാഥ് രാജിവെച്ചു. സ്വദേശമായ പെരിങ്ങോട്ടുകുറുശ്ശിയില്‍ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിന് വേണ്ടിയാണ് ജീവിതം ഉഴിഞ്ഞുവെച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മനസിനെ തളര്‍ത്തുന്ന സംഭവങ്ങള്‍ പാര്‍ട്ടിയില്‍ ആവര്‍ത്തിക്കുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ് പറയുന്നുവെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.

    ആലത്തൂരിലെ മുൻഎംഎല്‍എയായ ഗോപിനാഥ് പതിറ്റാണ്ടോളം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത്​ പ്രസിഡന്‍റായിരുന്നു. മുന്‍ ഡി സി സി അധ്യക്ഷന്‍ കൂടിയായിരുന്ന ഗോപിനാഥ്​, നിയമസഭ തിരഞ്ഞെടുപ്പ്​ സമയത്ത്​ സീറ്റിനെ ചൊല്ലി നേതൃത്വവുമായി പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ഡിസിസി പട്ടിക പുറത്തു വന്നതിനു പിന്നാലെയാണ് ഗോപിനാഥ് പാർട്ടി അംഗത്വം രാജിവെച്ചത്. അതിനിടെ ഗോപിനാഥ് സിപിഎമ്മിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇന്ന് മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് ഗോപിനാഥ് രംഗത്തെത്തിയതും ശ്രദ്ധേയമാണ്.

    വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യമൊന്നും താൻ കാണിച്ചിട്ടില്ല: കെ പി അനിൽ കുമാർ

    തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെയാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ പി സി സി  ജനറൽ സെക്രട്ടറി കെ പി അനിൽ കുമാർ. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താൻ കാണിച്ചിട്ടില്ല. വി ഡി സതീശനും കെ സുധാകരനും നേതൃത്വത്തെ വിമർശിച്ച അത്രയും താൻ പറഞ്ഞിട്ടില്ല. അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും കെപി അനിൽകുമാർ പറഞ്ഞു.

    എ ഐ സി സി അംഗത്തിനെതിരെ നടപടി എടുക്കുമ്പോൾ എ ഐ സി സിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോൺ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. നൂറു കണക്കിന് ബ്ലോക്ക് പ്രസിഡന്ററുമാരുടെയും പാർട്ടി പ്രവർത്തകരുടെയും പിന്തുണയുണ്ടെന്നും കെ പി അനിൽ കുമാർ പ്രതികരിച്ചു. ഉള്ള കാര്യങ്ങൾ തുറന്നു പറഞ്ഞത് തെറ്റാണോയെന്നും രൂക്ഷമായി പ്രതികരിച്ച ഉമ്മൻ ചാണ്ടിയെ പുറത്താക്കുമോയെന്നും കെ പി അനില്‍ കുമാര്‍ ചോദിച്ചു. രണ്ട് തവണ സീറ്റ് നിഷേധിക്കപ്പെട്ടപ്പോഴും അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് സുധാകരന്‍ ഓര്‍ക്കണമെന്നും അനില്‍ കുമാര്‍ പറഞ്ഞു.




    Published by:Anuraj GR
    First published:
    )}