• HOME
  • »
  • NEWS
  • »
  • kerala
  • »
  • Obituary| ഫോട്ടോഗ്രാഫർ സി ശങ്കർ അന്തരിച്ചു

Obituary| ഫോട്ടോഗ്രാഫർ സി ശങ്കർ അന്തരിച്ചു

സി. ശങ്കറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

സി. ശങ്കർ

സി. ശങ്കർ

  • Share this:
    തിരുവനന്തപുരം: ഇന്ത്യാ ടുഡേ സീനിയർ ഫോട്ടോഗ്രാഫറായിരുന്ന സി ശങ്കർ അന്തരിച്ചു. 62 വയസായിരുന്നു. ചവറ മുല്ലശ്ശേരി കുടുംബാംഗമാണ്. ഏതാനും ദിവസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ശ്രീലത കെ എസ്. മക്കൾ: ഗോകുൽ എസ്. ശങ്കർ, ഗൗതം എസ്. ശങ്കർ. സംസ്‌കാരം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ . രാവിലെ 11.30ന് പ്രസ് ക്ലബിൽ പൊതുദർശനത്തിന് വയ്ച്ചു.

    മുഖ്യമന്ത്രി അനുശോചിച്ചു

    ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫർ സി. ശങ്കറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ന്യൂസ് ഫോട്ടോഗ്രാഫി മേഖലയിൽ ശ്രദ്ധേയമായ പങ്കുവഹിച്ച മുതിർന്ന ഫോട്ടോഗ്രാഫർ ആയിരുന്നു ശങ്കർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

    ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ

    സി. ശങ്കറിന്റെ മരണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അനുശോചിച്ചു. മികച്ച ഫോട്ടോഗ്രാഫറും നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്നയാളുമായിരുന്നു ശങ്കറെന്ന് അദ്ദേഹം പറഞ്ഞു. ശങ്കറിന്റെ കുടുംബത്തിന്റെ സുഹൃത്തുക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു.



    പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്തരിച്ച സി ശങ്കറിന് അന്തിമോപചാരമർപ്പിക്കുന്നു.
    Published by:Rajesh V
    First published: