• HOME
  • »
  • NEWS
  • »
  • kerala
  • »
  • Theft Case | കോടതിയിലെ തൊണ്ടിമുതൽ മോഷണം: സീനിയർ സൂപ്രണ്ട് കവർന്നത് 110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും

Theft Case | കോടതിയിലെ തൊണ്ടിമുതൽ മോഷണം: സീനിയർ സൂപ്രണ്ട് കവർന്നത് 110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും

സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശി പേരൂർക്കട പൊലീസ് നിരീക്ഷണത്തിലാണ്

  • Share this:
തിരുവനന്തപുരം: കോടതിയിലെ മോഷ്ടാവ് ഉദ്യോഗസ്ഥൻ തന്നെ. തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നയാളെ തിരിച്ചറിഞ്ഞു. പോലീസും റവന്യൂ  വകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. 110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് മോഷ്ടിച്ചത്.

തൊണ്ടിമുതൽ നഷ്ടമായ കാലയളവിലെ സീനിയർ സൂപ്രണ്ടാണ് മോഷണത്തിനു പിന്നിലെന്നാണ് കണ്ടെത്തൽ. വകുപ്പുതല - പൊലീസ് അന്വേഷണത്തിനൊടുവിലാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. 2011 നും 2020 നുമിടയിലാണ് മോഷണം നടന്നതെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശി പേരൂർക്കട പൊലീസ് നിരീക്ഷണത്തിലാണ്. പ്രതിക്കെതിരെ നടപടി നിർദേശിച്ച് സബ് കലക്ടർ മാധവിക്കുട്ടി സർക്കാരിന് റിപ്പോർട്ട് നൽകി. കോടതിയിൽ നിന്ന് കവർന്ന തൊണ്ടി മുതൽ പണയം വച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.

ഉദ്യോഗസ്ഥൻ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ അഞ്ചു തവണയായി പണയം വയ്ക്കുകയായിരുന്നു. വിശദമായ പരിശോധനയിൽ കോടതിയിൽ നിന്ന് നഷ്ടമായ ആഭരണങ്ങളെന്ന് തിരിച്ചറിഞ്ഞു. പണയരേഖകളും കണ്ടെത്തു. അതേസമയം, പല തവണ ആവശ്യപ്പെട്ടിട്ടും മൊഴി നൽകാനെത്താതെ ഒഴിഞ്ഞു മാറുകയാണ് മുൻ സൂപ്രണ്ട്. കവർന്ന ആഭരണങ്ങളുടെ സ്ഥാനത്ത് മുക്കുപണ്ടങ്ങൾ കൊണ്ടുവയ്ക്കുകയും ചെയ്തിരുന്നു. അജ്ഞാത മൃതദേഹങ്ങളിൽ നിന്നു ലഭിക്കുന്നതും തർക്ക വസ്തുവും കളഞ്ഞുകിട്ടുന്നതുമടക്കമുള്ള സ്വർണവും പണവുമാണ് ആർ ഡി ഒ കോടതികളിൽ സൂക്ഷിക്കുന്നത്.

നെതർലൻഡ്സ് രാജാവിന് വേണ്ടി ബോട്ടുകൾ ഉപയോഗിച്ചു; രണ്ടര വർഷമായിട്ടും വാടകയില്ല; സർക്കാരിനെതിരെ ബോട്ടുടമകൾ ഹൈക്കോടതിയിലേക്ക്

ആലപ്പുഴ: നെതര്‍ലന്‍റ്സ് രാജാവിന്‍റെയും രാജ്ഞിയുടെയും ആലപ്പുഴ സന്ദർശനത്തിന് എടുത്ത ബോട്ടുകളുടെ വാടക രണ്ടര വര്‍ഷം കഴിഞ്ഞിട്ടും സർക്കാർ നൽകുന്നില്ലെന്ന് പരാതി. സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത പതിനൊന്ന് ബോട്ടുടമകള്‍ വാടക ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Also Read-Theft| കോടതി ലോക്കറിൽ സൂക്ഷിച്ച 50 പവനോളം തൊണ്ടിമുതല്‍ സ്വർണം കാണാനില്ല; അന്വേഷണം തുടങ്ങി

2018 ലെ പ്രളയത്തിന് പിന്നാലെയാണ് റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നെതര്‍ലന്‍റ്സ് സന്ദര്‍ശിച്ചത്. വെള്ളപ്പൊക്കത്തെ നെതര്‍ലന്‍റ്സ് അതിജീവിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് കണ്ടു മനസിലാക്കാനാണ് മുഖ്യമന്ത്രിയും സംഘവും അവിടം സന്ദർശനം നടത്തിയത്. തിരികെ നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി നെതര്‍ലന്റ്സ് രാജാവിനെയും രാഞ്ജിയേയും കേരളത്തിലേക്ക് ക്ഷണിച്ചു. കുട്ടനാട് സന്ദര്‍ശത്തിനായിരുന്നു പ്രധാനമായും രാജാവും സംഘവുമെത്തിയത്. ഇവര്‍ക്ക് സഞ്ചരിക്കാൻ വേണ്ടി കുട്ടനാട്ടില്‍ 11 ബോട്ടുകളാണ് സർക്കാർ സജ്ജീകരിച്ചത്.

ആലപ്പുഴ പോര്‍ട്ട് ഓഫീസറായിരുന്നു ഇതുസംബന്ധിച്ച് ബോട്ടുടമകളുമായി കരാര്‍ ഉണ്ടാക്കിയത്. കുട്ടനാട് സന്ദർശനം കഴിഞ്ഞ് രാജാവും സംഘവും മടങ്ങിയിട്ട് രണ്ടര വ‍ര്‍ഷം പിന്നിട്ടെങ്കിലും ഇന്നുവരെ വാടകയിനത്തിൽ ഒരു പൈസ പോലും ബോട്ടുമകള്‍ക്ക് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. ഒടുവിൽ സഹികെട്ടാണ് ബോട്ടുടമകള്‍ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. അഡ്വേക്കേറ്റ് എ ജയശങ്കറാണ് ബോട്ടുടമകൾക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത്.
Published by:Anuraj GR
First published: