• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പൊലീസിന് പ്രതിബദ്ധത വേണ്ടത് നിയമത്തോട്: പിണറായിയുടെ ആഗ്രഹങ്ങളോടല്ല': രൂക്ഷ വിമര്‍ശനവുമായി സെന്‍കുമാര്‍

'പൊലീസിന് പ്രതിബദ്ധത വേണ്ടത് നിയമത്തോട്: പിണറായിയുടെ ആഗ്രഹങ്ങളോടല്ല': രൂക്ഷ വിമര്‍ശനവുമായി സെന്‍കുമാര്‍

'ഇല്ലാത്ത സുപ്രീം കോടതി വിധി, റിവ്യൂ നിലവിലിരിക്കെ നടപ്പാക്കാന്‍ ശ്രമിച്ച പൊലീസ്, ഓര്‍ത്തഡോക്സ് ജാക്കോബൈറ്റ് വിധികളില്‍ എന്തു ചെയ്തു. 2021 മേയ് കഴിഞ്ഞും കേരളമുണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്.'

news18

news18

  • Last Updated :
  • Share this:
    തിരുവനന്തപുരം:  കേരള പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ആഗ്രഹങ്ങളോടല്ല, നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടതെന്ന് മുന്‍ ഡി.ജി.പി ഡോ. ടി.പി സെന്‍കുമാര്‍.

    ഇല്ലാത്ത സുപ്രീം കോടതി വിധി, റിവ്യൂ നിലവിലിരിക്കെ നടപ്പാക്കാന്‍ ശ്രമിച്ച പൊലീസ്, ഓര്‍ത്തഡോക്സ് ജാക്കോബൈറ്റ് വിധികളില്‍ എന്തു ചെയ്തെന്നും സെൻകുമാർ  ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്? 2021 മേയ് കഴിഞ്ഞും കേരളമുണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്.
    ലോക്സഭാ ഇലക്ഷൻ കണ്ടല്ലോ? വിനാശകാലെ p v ബുദ്ധി.-  സെൻകുമാർ പറയുന്നു.

    ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ;

    എനിക്കെതിരെപ്പോലും കള്ളക്കേസുകൾ എടുത്ത പോലീസ് RSS കാരെ സഹായിച്ചത്രേ. ഇല്ലാത്ത സുപ്രീം കോടതി വിധി,റീവ്യൂ നിലവിലിരിക്കെ , നടപ്പാക്കാൻ നോക്കിയ പോലീസ്, ഓർത്തഡോക്സ്‌ jacobite വിധികളിൽ എന്തു ചെയ്തു? സുപ്രീംകോടതി കഴിഞ്ഞ ആഴ്ച എന്താണ് പറഞ്ഞതു? സുപ്രീം കോടതി വിധി വന്നലുടനെ നടപ്പാക്കുന്ന നീതിപാലകൻ!
    എല്ലാം ജനങ്ങൾ കാണുന്നുണ്ട്.
    സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്? ഒന്നു പുറത്തു വിടാമോ?
    പൊലീസിന് നിയമത്തോടാണ് , ഭരണഘടനയോടാണ്, പ്രതിബദ്ധത വേണ്ടത്. പിണറായിയുടെ ആഗ്രഹങ്ങളോടല്ല.
    2021 മേയ് കഴിഞ്ഞും കേരളമുണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്. ലോക്സഭാ ഇലക്ഷൻ കണ്ടല്ലോ?
    വിനാശകാലെ p v ബുദ്ധി.

    Also Read ശബരിമലയില്‍ ആര്‍എസ്എസിന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു; പൊലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

    First published: