നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ആദര്‍ശമുള്ള ഓഫീസര്‍മാർക്ക് സ്വകാര്യ ജീവിതത്തിലും ശ്രദ്ധവേണം: ടി.പി.സെൻകുമാർ

  ആദര്‍ശമുള്ള ഓഫീസര്‍മാർക്ക് സ്വകാര്യ ജീവിതത്തിലും ശ്രദ്ധവേണം: ടി.പി.സെൻകുമാർ

  മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ,ഈ അപകടം ഉണ്ടാകാനിടയായ ,കാർ ഓടിച്ചിരുന്ന IAS ഓഫീസർ ,മദ്യപിച്ചിരുന്നു അമിത വേഗതയിലായിരുന്നു

  senkumar, sriram

  senkumar, sriram

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐപിഎസ് ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ഡിജിപി ടി.പി.സെൻകുമാർ.ആദര്‍ശമുള്ള ഓഫീസർമാർ സ്വകാര്യ ജീവിതത്തിലും അതീവ ശ്രദ്ധ പുലർത്തണമെന്നാണ് അദ്ദേഹം പറയുന്നത്. അല്ലാത്തപക്ഷം ബ്ലാക് മെയിൽ ചെയ്യാൻ നോക്കിയിരിക്കുന്ന രാഷ്ട്രീയ മാഫിയക്ക് അടിപ്പെടേണ്ടി വരുമെന്നാണാണ് സെൻകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

   Also Read-മാധ്യമ പ്രവർത്തകന്റെ അപകട മരണം: വാഹനം ഓടിച്ചിരുന്നത് ശ്രീറാം; ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

   ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ.

   ഇന്ന് അതിപുലർച്ചേ തിരുവനന്തപുരം മ്യൂസിയതിന്നടുത്തു നടന്ന വാഹനാപകടം വിവിധ കാരണങ്ങളാൽ അതീവ ശ്രദ്ധയാർജി ക്കുന്നതാണ്.

   ഒരു യുവ പത്രപ്രവർത്തകന്റെ മരണവും ആകുടുംബത്തിന്റെ കണ്ണീരും ഒന്നാമത്.
   രണ്ടാമതായി,മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ,ഈ അപകടം ഉണ്ടാകാനിടയായ ,കാർ ഓടിച്ചിരുന്ന IAS ഓഫീസർ ,മദ്യപിച്ചിരുന്നു എന്നും അമിത വേഗതയിലായിരുന്നു എന്നതുമാണ്.അതും ശ്രീരാമൻ വെങ്കട്ടരാമനെ പോലുള്ള ഒരാൾ നട്ടെല്ലുള്ള ,ആദര്ശമുള്ള ഓരോഫീസർ ഉണ്ടല്ലോ എന്നു പൊതുജനം സന്തോഷിച്ചിരുന്നതാണ്.സ്വകാര്യ ജീവിതത്തിലും അതീവ ശ്രദ്ധയുണ്ടായില്ലങ്കിൽ, ബ്ലാക്ക്മയിൽ ചെയ്യാൻ നോക്കിയിരിക്കുന്ന രാഷ്ട്രീയ മാഫിയയ്ക്ക് അടിപ്പെടേണ്ടി വരും.ഗതാഗത നിയമങ്ങൾ ഏവരും കർശനമായി അനുസരിക്കേണ്ടതിന്റെ ആവശ്യകത നടപ്പാക്കണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി എടുത്തു കാട്ടുന്നു.    

   First published:
   )}