• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമലയിൽ പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ; പുതിയ സംവിധാനം ഇന്ന് വൈകിട്ട് മുതൽ

ശബരിമലയിൽ പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ; പുതിയ സംവിധാനം ഇന്ന് വൈകിട്ട് മുതൽ

പതിനെട്ടാം പടി കയറുന്നതിന് മുൻപ് വിശ്രമിക്കാൻ കസേരയും മറ്റു സൗകര്യങ്ങളും ഒരുക്കും

  • Share this:

    ശബരിമലയിൽ പ്രായമായവർക്കും കൈകുഞ്ഞുങ്ങളുമായി വരുന്നവർക്കും പ്രത്യേക ക്യൂ സംവിധാനം ഇന്ന് വൈകിട്ട് മുതൽ തുടങ്ങു. നടപ്പന്തൽ മുതൽ പ്രത്യേക ക്യൂ ഏർപ്പെടുത്തും. പതിനെട്ടാം പടി കയറുന്നതിന് മുൻപ് അവർക്ക് വിശ്രമിക്കാൻ കസേരയും മറ്റു സൗകര്യങ്ങളും ഒരുക്കും. ദർശനം കഴിഞ്ഞ് ഇറങ്ങുമ്പോൾ വിശ്രമിക്കാനും മറ്റും സംവിധാനം ഒരുക്കുമെന്നും സന്നിധാനം സെക്യൂരിറ്റി ഓഫീസർ ആനന്ദ് ന്യൂസ് 18 നോട് പറഞ്ഞു. ശബരിമലയിൽ കൈകുഞ്ഞുങ്ങളുമായി വരുന്നവർ തിരക്കിൽപ്പെട്ട് ഏറെ വിഷമിക്കുന്ന കാര്യം ന്യൂസ് 18 ആണ് ആദ്യം റിപ്പോർട്ട് ചെയ്തത്.

    Also Read- മതവികാരം വ്രണപ്പെടുത്തി; രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍

    ശബരിമലയിലെ ഭക്തജനത്തിരക്കിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടപെട്ടിരുന്നു. തിരക്കനുസരിച്ച് ഒരു മണിക്കൂറില്‍ 4,800 ഭക്തരെ പതിനെട്ടാം പടിയിലൂടെ കടത്തിവിടണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.

    തിരക്ക് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടേയും കലക്ടറുടേയും നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പാലിക്കണണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ക്കാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ട ചുമതല.

    Published by:Naseeba TC
    First published: