നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്യശാലയ്ക്ക് അടുത്തുളള സെപ്റ്റിക് ടാങ്ക് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ഫോറന്‍സിക് പരിശോധന നടത്തും

  മദ്യശാലയ്ക്ക് അടുത്തുളള സെപ്റ്റിക് ടാങ്ക് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; ഫോറന്‍സിക് പരിശോധന നടത്തും

  സ്‌ഫോടനത്തിനുശേഷം പ്രദേശത്ത് രൂക്ഷ ഗന്ധവും പൊടിപടലങ്ങളും നിറഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കി.

  • Share this:
   തെന്മല ബവ്‌റിജസ് കോര്‍പറേഷനിലെ മദ്യശാലയ്ക്കു സമീപമുള്ള ലോഡ്ജിലെ സെപ്റ്റിക് ടാങ്ക് (septic tank) പൊട്ടിത്തെറിച്ചു (exploded). ബോംബ് പൊട്ടുന്ന നിലയിലുള്ള വലിയ ശബ്ദത്തോടെയാണ് ലോഡ്ജിന്റെ ഉപയോഗശൂന്യമായ ടാങ്ക് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്.

   സ്‌ഫോടനത്തിനുശേഷം പ്രദേശത്ത് രൂക്ഷ ഗന്ധവും പൊടിപടലങ്ങളും നിറഞ്ഞത് പ്രദേശവാസികളെ ആശങ്കയിലാക്കി. പൊട്ടിത്തെറിയുടെ ശബ്ദം നാലര കിലോമീറ്റര്‍ അകലെ ഉറുകുന്ന് പാണ്ഡവന്‍പാറയില്‍ വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു. ലോഡ്ജിന്റെ സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

   ഏകദേശം 75 വര്‍ഷം പഴക്കമുള്ള ടാങ്കാണിത്. സ്‌ഫോടനത്തിന്റെ നിജസ്ഥിതി മനസ്സിലാക്കുവാന്‍ ഫോറന്‍സിക് പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു.

   Fire Accident | കോഴിക്കോട് ചെരിപ്പ്കടയില്‍ വന്‍ തീപിടിത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

   കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്‌മാന്‍ ബസാറിലെ ചെരിപ്പ്കടയില്‍ വന്‍ തീപിടിത്തം. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെരുപ്പ് കടയിലാണ് തീപിടിച്ചത്.

   ഇന്ന് പുലര്‍ച്ചയോടെ കടയ്ക്ക് പിടിച്ച തീ അഗ്‌നിശമന സേന എത്തി ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ആറ് ഫയര്‍ എഞ്ചിനുകളുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്.

   ചെരുപ്പ് കട പൂര്‍ണ്ണമായും കത്തി നശിച്ചതിന് പുറമേ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത് എന്നാണ് വിലയിരുത്തല്‍. കടയ്ക്ക് സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക വിലയിരുത്തല്‍. തീഅണയ്ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആറോളം ഫയര്‍എഞ്ചിനുകള്‍ എത്തിയത്.

   ആലപ്പുഴയില്‍ വീടിന് തീ പിടിച്ചു; കംപ്യൂട്ടറും ഇരുചക്രവാഹനമടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടം

   ആലപ്പുഴ: ആലപ്പുഴയില്‍ വീടിന് തീ പിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കഴിഞ്ഞ ദിവസം പുലര്‍ച്ച നാല് മണിയോടെ കാളാത്തുപള്ളിയുടെ എതിര്‍വശം കൊറ്റംകുളങ്ങര വാര്‍ഡില്‍ വെളുത്തേടത്ത് ഹൗസില്‍ വി. എ. ജോസഫിന്റെ വീടിനാണു തീപിടിച്ചത്.

   Read also: പുതുവത്സരാഘോഷത്തിന്റെ മറവിൽ ലഹരി പാർട്ടികൾക്ക് സാധ്യത; കടുത്ത നിയന്ത്രണവുമായി പോലീസ്

   കംപ്യൂട്ടറും ഇരുചക്രവാഹനവും കയറ്റി അയയ്ക്കാന്‍ സൂക്ഷിച്ചിരുന്ന 60 കെട്ട് ഭൂവസ്ത്രവും അടക്കം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് തീപിടിത്തത്തില്‍ ഉണ്ടായത്. വീടിനുള്ളിലെ കട്ടില്‍, കസേര എന്നിവയടക്കം കത്തിനശിച്ചതിനൊപ്പം മുറിയിലെ ഭിത്തിക്കും കേടുപാടുസംഭവിച്ചിട്ടുണ്ട്.

   ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴയില്‍നിന്നും അഗ്‌നിശമന സേനയുടെ മൂന്നുവണ്ടികളെത്തിയതാണ് തീ അണച്ചത്. കാര്‍പോര്‍ച്ചിനോട് ചേര്‍ന്നുള്ള കംപ്യൂട്ടര്‍ മുറിയില്‍നിന്നുള്ള ഷോര്‍ട്‌സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപ്പിടിത്തമെന്നാണ് അഗ്‌നിരക്ഷാസനേയുടെ നിഗമനം.
   അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ പി. ബി. വേണുകുട്ടന്റെയും ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ എച്ച്. സതീശന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

   Published by:Sarath Mohanan
   First published: