നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • വീട്ടിൽ ചാരായം വാറ്റിയ സീരിയൽ സഹസംവിധായകൻ പിടിയിൽ

    വീട്ടിൽ ചാരായം വാറ്റിയ സീരിയൽ സഹസംവിധായകൻ പിടിയിൽ

    എക്സൈസ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്‍ലറ്റിൽ ഒഴിച്ചു കളഞ്ഞു

    liquor sale

    liquor sale

    • Share this:
      ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ചാരായവാറ്റ് ആരംഭിച്ച സീരിയൽ സഹസംവിധായകൻ എക്സൈസ് പിടിയിലായി.

      മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്റെ സഹസംവിധായകനായിരുന്ന കുന്നത്തുനാട് സ്വദേശി വട്ടപ്പാറ മണി(28) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വീട്ടിൽ ചാരായം വാറ്റി വിൽക്കുന്നെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
      TRENDING:LockDown| ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ നാളെ കൊച്ചിയിൽ; യാത്രക്കാരിൽ 27 പേർ ഗര്‍ഭിണികള്‍ [NEWS]18 ദിവസം ജയിൽ, 18 മാസം സസ്പെൻഷൻ; രഹ്ന ഫാത്തിമയെ പിരിച്ചുവിട്ട് BSNL [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
      എക്സൈസ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി അകത്തുനിന്ന് വീട് പൂട്ടി. വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്‍ലറ്റിൽ ഒഴിച്ചു കളഞ്ഞ ശേഷമാണ് കതകു തുറന്നത്. പാത്രവും തറയുമെല്ലാം മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തു. അതുകൊണ്ടു വളരെ കുറഞ്ഞ അളവ് ചാരായവും വാഷും മാത്രമാണ് ഉദ്യോഗസ്ഥർക്കു ലഭിച്ചത്.

      പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മണിക്കെതിരെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. മുഹമ്മദ് ഹാരിഷും സംഘവും അബ്കാരി വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
      Published by:user_49
      First published: