• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kidney Transplant | 'മെഡിക്കൽ കോളേജിൽ ചില ഗ്രൂപ്പ് കളികൾ നടക്കുന്നു': രോഗി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

Kidney Transplant | 'മെഡിക്കൽ കോളേജിൽ ചില ഗ്രൂപ്പ് കളികൾ നടക്കുന്നു': രോഗി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി ബന്ധുക്കൾ

'വൃക്ക സ്വീകർത്താക്കളായ രോഗികളിൽ സീനിയേരിറ്റി സുരേഷിന് ആയിരുന്നു. എന്നാൽ മറ്റൊരാൾക്ക് വൃക്ക നൽകണമെന്ന ആവശ്യം ചില ഡോക്ടർമാർ ഉന്നയിച്ചെന്നാണ് വിവരം'- രോഗിയുടെ ബന്ധു പറയുന്നു...

  • Share this:
    തിരുവനന്തപുരം: വൃക്കമാറ്റിവെച്ചതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ചയാളുടെ ബന്ധു. മെഡിക്കൽ കൊളേജിൽ ചില ഗ്രൂപ്പ് കളികൾ നടക്കുന്നുണ്ടെന്നും ഡോക്ടർമാരുടെ അനസ്ഥമൂലം ആണ് രോഗി മരിച്ചതെന്നും സുരേഷിന്‍റെ ബന്ധു ചൂഴാൽ നിർമലൻ ആരോപിച്ചു. സർക്കാർ അന്വഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കും. വൃക്ക സ്വീകർത്താക്കളായ രോഗികളിൽ സീനിയേരിറ്റി സുരേഷിന് ആയിരുന്നു. എന്നാൽ മറ്റൊരാൾക്ക് വൃക്ക നൽകണമെന്ന ആവശ്യം ചില ഡോക്ടർമാർ ഉന്നയിച്ചെന്നാണ് വിവരം. ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും നിർമലൻ പറഞ്ഞു.

    അവയവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവം; ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി KGMCTA

    മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ 2 ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍.പരിമിതികൾ മറയ്ക്കാൻ  ഡോക്ടർമാരെ ബലിയാടാക്കിയെന്ന് കെജിഎം സിടിഎ ആരോപിച്ചു. വിശദമായ അന്വേഷണം നടത്താതെയാണ് നടപടിയെടുത്തത്. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് ഉൾപ്പെടെയുള്ള അസൗകര്യങ്ങളെക്കുറിച്ച് ചർച്ച വേണം. നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സംഘടന അറിയിച്ചു.

    കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ടീച്ചേര്‍സ് അസോസിയേഷന്‍ തിരുവനന്തപുരം യൂണിറ്റാണ് സംഭവത്തില്‍ പ്രതിഷേധവുമായെത്തിയത്.

    കെജിഎംസിടിഎയുടെ പത്രക്കുറിപ്പ്

    തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ഡയാലിസ്സ് നടത്തേണ്ടിവന്നതിനാല്‍ 8:30ഓടുകൂടി ശസ്ത്രക്രിയ ആരംഭിച്ചു. യൂറോളജി വിഭാഗം തലവന്റെയും നെഫ്രൊളജി വിഭാഗം സീനിയര്‍ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ പരമാവധി ചികില്‍സ നല്‍കിയിട്ടും രോഗി നിര്‍ഭാഗ്യവശാല്‍ മരണപ്പെട്ടു.

    എന്നാല്‍ വിശദമായ ഒരു അന്വേഷണവും നടത്താതെ ചികില്‍സയ്ക്കു മുന്‍കൈയെടുത്ത വകുപ്പുമേധാവികളെ സസ്പ്പെന്ഡ് ചെയ്യുകയാണ് ഉണ്ടായത്. ഇത് വളരെ പരിമിതമായ സൗകര്യങ്ങളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയണ്. ആശുപത്രികളുടെ പരിമിതികള്‍ കാരണമുണ്ടാകുന്ന (രൂക്ഷമായ ഡോക്ടര്‍മാര്‍ ഉല്‍പ്പെടയുള്ള ജീവനക്കാരുടെ കുറവും) സംഭവങ്ങളില്‍ ഡോക്ടര്‍മാരെ മാത്രം ബലിയാടാക്കുന്ന പ്രവണത കൂടിവരുകയാണ്. ഇക്കഴിഞ്ഞ ആഴ്ചയിലും നിരപരാധിയായ ഡോക്ടറെ ത്യശ്ശൂരില്‍ സസ്പന്ഡ് ചെയ്യുകയുണ്ടായി.

    Also Read- വൃക്ക കൃത്യസമയത്ത് എത്തിച്ചിട്ടും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ 4 മണിക്കൂര്‍ വൈകി; രോഗി മരിച്ചു

    വിശദമായ അന്വേഷണം നടത്താത ഡോക്ടര്‍മാരെ ബലിയാടുകളാക്കിക്കൊണ്ടുള്ള നടപടികളില്‍ കെജിഎംസിറ്റിഎ ശക്തമായി പ്രതിക്ഷേധിക്കുന്നു. ഈ സംഭവത്തിനെ കുറിച്ച് വിശദമായി അന്വേഷിച്ച് നടപെടി എടുക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു.ആശുപത്രിയിലെ അപര്യാപ്തതകളെ കുറിച്ച് അന്വേഷിച്ച് നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുന്നു. അതേ സമയം ശരിയായ അന്വേഷണം നടത്താതെ എടുത്ത ശിക്ഷാ നടപടികള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് ആവശ്യപ്പെടുന്നു.

    മെഡിക്കല്‍ കോളേജിന്റെ പരിമിതികളെക്കുറിച്ച് ചര്‍ച്ചവേണമെന്നും ആവശ്യപ്പെടുന്നു .തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഡോക്ടര്‍മാരെ ശിക്ഷിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാന്‍ സംഘടന നിര്‍ബന്ധിതമാകും.

    യൂറോളജി, നെഫ്രോളജി വിഭാഗത്തിലെ രണ്ടു ഡോക്ടര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരണ കാരണം അറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം.
    Published by:Anuraj GR
    First published: