തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം സംബന്ധിച്ച് അന്വേഷിച്ച റിപ്പോര്‍ട്ടില്‍ മുന്‍ എംഎല്‍എ ഒ രാജഗോപാലിനെതിരെ ഗുരുതര ആരോപണങ്ങള്‍. രാജഗോപാലിന്റെ പ്രസ്താവനകള്‍ നേമത്ത് മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ തിരിച്ചടിയുണ്ടാക്കി. മാത്രമല്ല രാജഗോപാലിന് ഒരിയ്ക്കലും നേമത്ത് ജനകീയ എംഎല്‍എ ആകാനായില്ല. എംഎല്‍എ ഓഫീസില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാകാത്തതും തിരിച്ചടിയായി. മണ്ഡലത്തിലെ മരണ വീടുകളിലും റസിഡന്‍സ് അസോസിയേഷന് പരിപാടികളിലും സജീവമാകാത്തത് ജനങ്ങളും പാര്‍ട്ടിയും തമ്മിലുള്ള അകലമുണ്ടാക്കി. പലപ്പോഴും പാര്‍ട്ടി നിലപാടിന് എതിരായ പ്രസ്താവനകളാണ് രാജഗോപാല്‍ നടത്തിയത്.
പാര്‍ട്ടിയെ കൂടാതെ സ്വന്തം നിലയിലുള്ള വികസനപ്രവര്‍ത്തനങ്ങളുമായി എംഎല്‍എ മുന്നോട്ടു പോവുകയായിരുന്നു. നേമത്തെ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെതിരായ പ്രസ്താവന പോലും മുതിര്‍ന്ന നേതാവായ രാജഗോപാലിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നേമം ഗുജറാത്താണെന്ന കുമ്മനത്തിന്റെ പ്രസ്താവന മണ്ഡലത്തിലെ മാത്രമല്ല, സംസ്ഥാനത്താകെ ന്യൂനപക്ഷങ്ങളില്‍ ആശങ്കയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാന്‍ നിയോഗിച്ച നാല് ജനറല്‍ സെക്രട്ടറിമാരുടേയും ഒരു വൈസ് പ്രസിഡന്റിന്റെയും നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുകളുണ്ട്. 35 സീറ്റ് നേടിയാല്‍ കേരളം ഭരിക്കുമെന്ന പ്രസ്താവന ദോഷം ചെയ്തു.
ബിജെപിയും കോണ്‍ഗ്രസും ധാരണയുണ്ടെന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാക്കി. കോടികളുടെ കുതിരക്കച്ചവടം നടക്കുമെന്ന തോന്നല്‍ വോട്ടര്‍മാരില്‍ ഈ പ്രസ്താവന ഉണ്ടാക്കി. മാത്രമല്ല എല്‍ഡിഎഫ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇക്കാര്യം ഫലപ്രദമായി ഉപയോഗിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കാനുള്ള സുരേന്ദ്രന്റെ നീക്കവും വീഴ്ചയായി. രണ്ട് മണ്ഡലത്തിലും വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. മഞ്ചേശ്വരത്ത് വിജയിച്ചാല്‍ കോന്നി നിലനിര്‍ത്തില്ല എന്ന ചിന്ത പ്രവര്‍ത്തകരില്‍ പോലും ഉണ്ടായി. അതേസമയം മഞ്ചേശ്വരത്തിന് പ്രാധാന്യം നല്‍കുന്നില്ല എന്ന ചിന്ത അവിടെയും ദോഷമായി ബാധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read-ചെന്നിത്തലയ്ക്ക് തിരുവഞ്ചൂരിന്റെ മറുപടി; 'ഉമ്മൻചാണ്ടിക്ക് പിന്നിൽ ഒളിക്കരുത്; പറഞ്ഞതിൽ പശ്ചാത്തപിക്കേണ്ടിവരും'ശബരിമലയും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ പ്രതിസന്ധിയുാണ് കഴക്കൂട്ടത്ത് തിരിച്ചടിയായത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് സിപിഎം സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന് നേട്ടമായി. മാത്രമല്ല കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രന്റെ
പ്രചാരണം ശബരിമല വിഷയത്തില്‍ മാത്രം കേന്ദ്രീകരിച്ചു. ഇത് നിഷ്പക്ഷ, ന്യൂനപക്ഷ വോട്ടര്‍മാരില്‍ ആശങ്കയുണ്ടാക്കി. അതേസമയം എല്‍ഡിഎഫിന്റെ പ്രചാരണം സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ചെയ്ത വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. പലപ്പോഴും സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും സമാന്തരമായാണ് പ്രചാരണം നടത്തിയത്. ഇതും തിരിച്ചടിയ്ക്ക് കാരണമായി.
ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് മാനേജര്‍മാരുടെ പ്രവര്‍ത്തനം ദോഷം ചെയ്തെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുവെന്ന ചിന്തയാണ് തിരിച്ചടിയ്ക്ക് കാരണം. ശ്രീശാന്തും, കൃഷ്ണകുമാറും മത്സരിച്ചപ്പോള്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥിയെന്ന് വികാരം പ്രവര്‍ത്തകരില്‍ ഉണ്ടായി. ഉപതെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതോടെ ബിജെപിക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ സാധ്യതകള്‍ നഷ്ടമാക്കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.