നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അരൂജ സ്കൂൾ വിദ്യാർഥികൾക്ക് തിരിച്ചടി; CBSE പത്താം ക്ലാസ് പരീക്ഷയെഴുതാൻ അനുമതി നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

  അരൂജ സ്കൂൾ വിദ്യാർഥികൾക്ക് തിരിച്ചടി; CBSE പത്താം ക്ലാസ് പരീക്ഷയെഴുതാൻ അനുമതി നൽകണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

  കഴിഞ്ഞ പരീക്ഷകൾ വീണ്ടും എഴുതിക്കാൻ  സൗകര്യമൊരുക്കണമെന്നും ഇനി നടക്കാനുള്ള പരീക്ഷകളെഴുതാൻ അനുവാദം നൽകണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം.

  News18

  News18

  • Share this:
  കൊച്ചി: തോപ്പുംപടി അരൂജ സ്കൂൾ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ 10ാം ക്ലാസ് പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. 24 മുതൽ തുടങ്ങിയ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ആവശ്യവുമായി തോപ്പുംപടി അരൂജ സ്കൂളിലെ  28വിദ്യാർഥികളാണ് സ്കൂളിന് അംഗീകാരമില്ലാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ഹൈക്കോടതിയെ സമീപിച്ചത്.

  കഴിഞ്ഞ പരീക്ഷകൾ വീണ്ടും എഴുതിക്കാൻ  സൗകര്യമൊരുക്കണമെന്നും ഇനി നടക്കാനുള്ള പരീക്ഷകളെഴുതാൻ അനുവാദം നൽകണമെന്നുമായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ ഇത്തരത്തിലൊരാവശ്യം ഈ ഘട്ടത്തിൽ പരിഗണിക്കാനാവില്ലെന്ന്  കോടതി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ഹർജി മാനേജ്‍മെന്റ് നൽകിയ  ഹർജിയോടൊപ്പം അടുത്ത ബുധനാഴ്ച  പരിഗണിക്കാനായി മാറ്റി.

  Also Read- തിരുവനന്തപുരം വിമാനത്താവളം കേരളത്തിന് കിട്ടുമോ? സുപ്രീംകോടതി ഇടപെടലില്‍ പ്രതീക്ഷ

  സംസ്ഥാന സിലബസിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുന്ന സാഹചര്യമുണ്ടോ എന്ന് പരിശോധിക്കണമെന്നു കോടതി സർക്കാരിനോട് നേരത്തെ  നിർദേശിച്ചിട്ടുണ്ട്. അംഗീകാരമില്ലാത്ത സ്കുളുകളിലെ വിദ്യാർത്ഥികളെ പരിക്ഷ എഴുതിച്ച സ്കൂളുകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും  മാനേജ്മെന്റ് നല്കിയ ഹർജിയിൽ കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു.

   
  First published: