കൊച്ചി: പണിമുടക്കിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടു കൂടി അവധി അനുവദിക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ലീവ് അനുവദിച്ച് ശമ്പളം നല്‍കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി റദ്ദാക്കി. സർക്കാർ സമരം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് കോടതി വിമർശിച്ചു. ജനുവരി 8,9 തീയതികളിൽ പണിമുടക്കിയ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിക്കാനായിരുന്നു സർക്കാർ തീരുമാനം.
ജനുവരി 8, 9 ദിവസങ്ങളിൽ ജോലിക്കെത്താത്തവർക്ക് അർഹതപ്പെട്ട അവധി അനുവദിച്ച് കൊണ്ട് പൊതുഭരണ സെക്രട്ടറി എ ജയതിലക് ആണ് ഉത്തരവിറക്കിയത്. സമരം ചെയ്തവർക്ക് ഡയസനോണ്‍ സർക്കാർ ബാധമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിൽ അവധി അനുവദിച്ചാൽ ശമ്പളമടക്കമുള്ള ആനൂകൂല്യങ്ങളും സരത്തിൽ പങ്കെടുത്തവർക്ക് നഷ്ടമാകില്ലെന്നും സർക്കാർ ഉറപ്പാക്കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.