• HOME
  • »
  • NEWS
  • »
  • kerala
  • »
  • മദ്രസയിലെ ക്യാംപിലേക്ക് സമാന്തര ടോയ് ലറ്റ് സംവിധാനം വേണമെന്ന് പോസ്റ്റിട്ടു; നിമിഷനേരത്തിനുള്ളിൽ സഹായവുമായി സേവാഭാരതി

മദ്രസയിലെ ക്യാംപിലേക്ക് സമാന്തര ടോയ് ലറ്റ് സംവിധാനം വേണമെന്ന് പോസ്റ്റിട്ടു; നിമിഷനേരത്തിനുള്ളിൽ സഹായവുമായി സേവാഭാരതി

ഫേസ്ബുക്കിൽ സന്ദേശം കുറിച്ച് അഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ സഹായം ലഭിച്ചതിൽ സന്തോഷം വ്യക്തമാക്കി ജാഫർ ഫേസ്ബുക്കിൽ തന്നെ പോസ്റ്റ് ചെയ്തു.

മദ്രസ ക്യാംപിൽ സഹായവുമായി സേവാഭാരതി പ്രവർത്തകർ എത്തിയപ്പോൾ

മദ്രസ ക്യാംപിൽ സഹായവുമായി സേവാഭാരതി പ്രവർത്തകർ എത്തിയപ്പോൾ

  • Last Updated :
  • Share this:
    മലപ്പുറം: ജാതിയുടെയും മതത്തിന്‍റെയും വേർതിരിവുകളില്ലാതെയാണ് ഈ പ്രളയകാലം കടന്നുപോകുന്നത്. പലതരത്തിലുള്ള കുപ്രചരണങ്ങളും വിദ്വേഷസന്ദേശങ്ങളും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുമ്പോഴും അതിനൊക്കെ കനത്തിലുള്ള മറുപടിയാണ് കൺമുന്നിൽ കാണുന്നത്. മലപ്പുറത്ത് നിന്നാണ് അത്തരമൊരു സന്ദേശം.

    പൂളപ്പാടം മദ്രസാ ക്യാമ്പിലെ ടോയ് ലറ്റ് സംവിധാനം മതിയാകുന്നില്ലെന്നും പരിതാപകരമാണെന്നും ചൂണ്ടിക്കാട്ടി തിങ്കളാഴ്ച രാവിലെയാണ് ജാഫർ നിലമ്പൂർ എന്നയാൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടത്. ജാഫർ രാവിലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെ,

    'സുഹൃത്തുക്കളെ ഇത് പൂളപ്പാടം മദ്രസാ ക്യാമ്പ്, മേഖലയിൽ ഏറ്റവും കൂടുതൽ ആളുകളെ പാർപ്പിക്കുന്ന(1273) ഈ ക്യാമ്പിലെ ടോയ്ലറ്റ് സംവിധാനം മതിയാവുന്നതല്ല, പരിതാപകരമാണ് , പോർട്ടബിൾ ടോയ്ലറ്റ് പോലോത്ത എന്തെങ്കിലും സംവിധാനം അത്യാവശ്യമാണ്, സമാന്തര സംവിധാനം എന്തെങ്കിലും ആർകെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തു തരുവാൻ അപേക്ഷിക്കുന്നു 🙏'



    ഫേസ്ബുക്കിൽ സന്ദേശം കുറിച്ച് അഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ സഹായം ലഭിച്ചതിൽ സന്തോഷം വ്യക്തമാക്കി ജാഫർ ഫേസ്ബുക്കിൽ തന്നെ പോസ്റ്റ് ചെയ്തു. മദ്രസ ക്യാംപിലേക്ക് പോർട്ടബിൾ ടോയ്ലറ്റ് സംവിധാനിച്ചു തന്ന മാഞ്ചേരി സേവാ ഭാരതിക്ക് നന്ദി. മനുഷ്യത്വത്തിനു മുന്നിൽ മറ്റെല്ലാം മാറിനിന്ന നിമിഷങ്ങൾ.

    'നന്ദി, ഒരായിരം നന്ദി..ഞങ്ങളുടെ ആവശ്യമറിഞ് പൂളപ്പാടം മദ്രസ ക്യാമ്പിലേക്ക് പോർട്ടബിൾ ടോയ്ലറ്റ് സംവിദാനിച്ചു തന്ന മാഞ്ചേരി സേവാ ഭാരതിക്ക്...'



    മനുഷ്യന് മനുഷ്യനെ തിരിച്ചറിയാനുള്ള അപൂർവസമയം കൂടിയാണ് ഈ പ്രളയകാലം നൽകുന്നത്.
    First published: