• HOME
  • »
  • NEWS
  • »
  • kerala
  • »
  • നീറ്റ് പരീക്ഷാകേന്ദ്രത്തിൽ അടിവസ്ത്രം അഴിപ്പിച്ചെന്ന കേസ്: 7 പ്രതികൾക്ക് ജാമ്യം

നീറ്റ് പരീക്ഷാകേന്ദ്രത്തിൽ അടിവസ്ത്രം അഴിപ്പിച്ചെന്ന കേസ്: 7 പ്രതികൾക്ക് ജാമ്യം

ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു

  • Last Updated :
  • Share this:
    കൊല്ലം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് ജാമ്യം. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെ രാത്രി അറസ്റ്റിലായ, പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവര്‍ക്കും കടയ്ക്കല്‍ കോടതി ജാമ്യം അനുവദിച്ചു. ഇവരെ കൂടാതെ മൂന്ന് കരാര്‍ തൊഴിലാളികള്‍ക്കും രണ്ട് ശുചീകരണതൊഴിലാളികള്‍ക്കുമാണ് ജാമ്യം ലഭിച്ചത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു.

    അടിവസ്ത്രം അഴിപ്പിച്ചെന്ന കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. ആയൂര്‍ മാര്‍ത്തോമാ കോളേജിലെ അധ്യാപകനും കോ- ഓര്‍ഡിനേറ്ററും വ്യാഴാഴ്ച രാവിലെ കേസില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ക്കും ജാമ്യം ലഭിച്ചു. നേരത്തെ അറസ്റ്റിലായ രണ്ട് ശുചീകരണ തൊഴിലാളികളാണ് നിലവില്‍ റിമാന്‍ഡിലുള്ളത്. ഇവര്‍ ജാമ്യം തേടി ഹൈക്കോടതിയെയാണ് സമീപിച്ചിരുന്നത്. അതിനാല്‍ കടയ്ക്കല്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. പിന്നീട് ഇരുവരും ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.

    Also Read- ബോയ്സ്, ഗേൾസ് സ്കൂളുകൾ നിർത്തലാക്കണം; അടുത്ത വർഷം മുതൽ മിക്സഡ് സ്കൂളുകൾ മാത്രം; ബാലാവകാശ കമ്മീഷൻ ഉത്തരവ്

    മാധ്യമവാര്‍ത്തകളുടെയും സമരങ്ങളുടെയും പേരിലാണ് തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തതതെന്നും അടിവസ്ത്രം അഴിപ്പിച്ച സംഭവവുമായി തങ്ങള്‍ യാതൊരു പങ്കുമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഈ കേസുമായി ബന്ധപ്പെട്ട് കടയ്ക്കല്‍ കോടതിയിലെ പ്രോസിക്യൂട്ടര്‍ ഇന്ന് ഹാജരായിരുന്നില്ല. പകരം പുനലൂരില്‍ നിന്ന് എപിപിയാണ് ഹാജരായത്. പരിശോധന നടത്താനുള്ള നിര്‍ദേശം നല്‍കിയത് എന്‍ടിഎ നിരീക്ഷകരായ ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവരാണെന്നായിരുന്നു കരാര്‍ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയത്.

    Also Read- 'ആ ബസ് സ്റ്റോപ്പ് ഇനി വേണ്ട'; ജെൻഡർ ന്യൂട്രൽ ബസ് ഷെൽറ്റർ സ്ഥാപിക്കാൻ നഗരസഭ

    തുടര്‍ന്ന് പൊലീസ് നീറ്റ് കൊല്ലം ജില്ലാ കോര്‍ഡിനേറ്ററില്‍ നിന്ന് വിശദാംശങ്ങള്‍ തേടുകയും രണ്ട് അധ്യാപകരേയും ചടയമംഗലം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി, വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്.

    കൊല്ലം ആയൂരിലെ മാര്‍ത്തോമ കോളേജില്‍ നടന്ന നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചെന്നാണ് പരാതി. ആദ്യം ഒരു വിദ്യാര്‍ഥിനിയുടെ പിതാവാണ് പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു.
    Published by:Rajesh V
    First published: