മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: മത്സരരംഗത്ത് ഏഴ് സ്ഥാനാർത്ഥികൾ

സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്ന അബ്ദുള്ള.കെ പത്രിക പിൻവലിച്ചു.

news18
Updated: October 3, 2019, 6:07 PM IST
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: മത്സരരംഗത്ത് ഏഴ് സ്ഥാനാർത്ഥികൾ
സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്ന അബ്ദുള്ള.കെ പത്രിക പിൻവലിച്ചു.
  • News18
  • Last Updated: October 3, 2019, 6:07 PM IST
  • Share this:
കാസർകോട്: മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഏഴ് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ
സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്ന അബ്ദുള്ള.കെ പത്രിക പിൻവലിച്ചു.

അംഗീകൃത ദേശീയ സംസ്ഥാന പാർട്ടികളിൽ നിന്ന് എം.സി ഖമറുദ്ദീൻ (ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് - ചിഹ്നം: ഏണി), രവീശ് തന്ത്രി കുണ്ടാർ (ഭാരതീയ ജനതാ പാർട്ടി - ചിഹ്നം: താമര), എം.ശങ്കർ റൈ മാസ്റ്റർ ( കമ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ചിഹ്നം: ചുറ്റിക, അരിവാൾ, നക്ഷത്രം) എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്.

അരൂരിൽ ആറ് സ്ഥാനാര്‍ഥികള്‍; കോൺഗ്രസിന് വിമത ഭീഷണി

ദേശീയ സംസ്ഥാന അംഗീകൃത രാഷ്ട്രീയ പാർട്ടികളിൽ ഉൾപ്പെടാത്ത രജിസ്ട്രേട് പൊളിറ്റിക്കൽ പാർട്ടികളിൽ ഗോവിന്ദൻ ബി ആലിൻതാഴെ [ അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ (എ.പി ഐ) ചിഹ്നം: കോട്ട്) എന്നിവരും സ്വതന്ത്ര സ്ഥാനാർത്ഥികളായി ഖമറുദ്ദീൻ എം.സി ( ചിഹ്നം: ഫ്ലൂട്ട്) ജോൺ ഡിസൂസ ഐ (ചിഹ്നം: ഓട്ടോറിക്ഷ), രാജേഷ് ബി (ചിഹ്നം: ഡയമണ്ട് ) എന്നിവരുമാണ് മത്സര രംഗത്തുള്ളത്.

First published: October 3, 2019, 6:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading