ഇന്റർഫേസ് /വാർത്ത /Kerala / പോലീസ് ഓഫിസർ കുമാറിന്റെ മരണം: ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഏഴു പോലീസുകാർ കീഴടങ്ങി

പോലീസ് ഓഫിസർ കുമാറിന്റെ മരണം: ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഏഴു പോലീസുകാർ കീഴടങ്ങി

 കുമാർ

കുമാർ

കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി.ക്ക് മുൻപാകെയാണ് ഇവർ കീഴടങ്ങിയത്

 • Share this:

  #പ്രസാദ് ഉടുമ്പിശ്ശേരി

  പാലക്കാട്: കല്ലേക്കാട് എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ അട്ടപ്പാടി സ്വദേശി കുമാറിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തപ്പെട്ട ഏഴു പൊലീസുകാർ കീഴടങ്ങി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി.ക്ക് മുൻപാകെയാണ് ഇവർ കീഴടങ്ങിയത്.

  എ.എസ്.ഐമാരായ റഫീഖ്, ഹരിഗോവിന്ദ്, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്‌, മുഹമ്മദ്‌ ആസാദ്, ശ്രീജിത്ത്‌ വിശാഖ്, ജയേഷ് എന്നിവരാണ് കീഴടങ്ങിയത്. ഇവർക്കെതിരെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം, മോഷണക്കുറ്റം, എസ്.സി.-എസ്.ടി. അട്രോസിറ്റീസ് പ്രകാരമുള്ള വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്. ഇവരെ സർവീസിൽ നിന്നും സസ്പെൻറ് ചെയ്തിരുന്നു.

  കേസിലെ ഒന്നാം പ്രതി മുൻ ഡെപ്യൂട്ടി കമാണ്ടൻറ് എൽ. സുരേന്ദ്രനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

  First published:

  Tags: Civil police officer, Kerala police, Police