• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | കൊളുക്കുമലയിലേക്കു പോയ ജീപ്പ് 150 അടി താഴ്ചയിലേക്കു മറിഞ്ഞു; 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

Accident | കൊളുക്കുമലയിലേക്കു പോയ ജീപ്പ് 150 അടി താഴ്ചയിലേക്കു മറിഞ്ഞു; 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

സ്വകാര്യ ക്യാംപിങ് സൈറ്റില്‍ നിന്ന് കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

  • Share this:
    ഇടുക്കി: ഇടുക്കി(Idukki) സൂര്യനെല്ലിയില്‍നിന്നു കൊളുക്കുമലയിലേക്കു പോയ ജീപ്പു മറിഞ്ഞ് ഏഴു വിനോദസഞ്ചാരികള്‍ക്ക് പരുക്ക്(Injury). രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ക്യാംപിങ് സൈറ്റില്‍ നിന്ന് കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്(Accident).

    ഡ്രൈവര്‍ ഉള്‍പ്പെടെ 7 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. 150 അടിയോളം താഴ്ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവര്‍ മദ്യപിച്ചതാണോ അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

    Also Read-Shawarma | കാസര്‍കോട്ടെ ഷവര്‍മയില്‍ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം; നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്

    Accident | തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു തെറിച്ചു വീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്

    തൃശൂര്‍: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് യുവതിയ്ക്ക് ഗുരുതര പരിക്ക്(Injury). ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം(Accident) നടന്നത്. മതിലകം മഞ്ഞളി വീട്ടില്‍ അലീന ജോയ്ക്ക്(23) ആണു പരുക്കേറ്റത്. യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    ഒരു വളവില്‍ അമിതവേഗത്തില്‍ തിരിഞ്ഞതോടെയാണ് പിന്‍വശത്തെ ഡോറിന് സമീപം നിന്ന യുവതിയാണ് റോഡിലേക്ക് തെറിച്ച് വീണതും ഗുരുതരമായി പരിക്കേറ്റതും. ബസ് സാധാരണ വഴിയില്‍ നിന്ന് മാറി മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

    Also Read-Found Dead | പോക്സോ കേസ് ഇരയായ എട്ട് വയസുകാരി കുളത്തിൽ മരിച്ച നിലയിൽ

    ബസിന്റെ ഡോര്‍ തുറന്നിട്ടുകൊണ്ട് യാത്ര പാടില്ലെന്ന നിര്‍ദേശം നേരത്തേതന്നെയുള്ളതാണ്. ഇത് ലംഘിച്ചാണ് ബസ് യാത്ര നടത്തിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
    Published by:Jayesh Krishnan
    First published: