മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഏഴ് അന്തേവാസികൾ രക്ഷപ്പെട്ടു ; 6 പേർ റിമാന്റ് പ്രതികൾ

അന്തേവാസികൾ രക്ഷപ്പെട്ടത് വൈകിട്ട് 7.30 ഓടെ

News18 Malayalam | news18-malayalam
Updated: December 17, 2019, 10:29 PM IST
മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഏഴ് അന്തേവാസികൾ രക്ഷപ്പെട്ടു ; 6 പേർ റിമാന്റ് പ്രതികൾ
പ്രതീകാത്മക ചിത്രം
  • Share this:
തൃശ്ശൂർ : തൃശ്ശൂർ മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് 7 അന്തേവാസികൾ രക്ഷപ്പെട്ടു. ഇവരിൽ ആറ് പേർ വിവിധ കേസുകളിലെ റിമാൻറ് പ്രതികളാണ്.

വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം അന്തേവാസിികൾ നഴ്സുമാരെ റൂമിൽ പൂട്ടിയിട്ടു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിച്ച് മൊബൈൈലും സ്വർണ ചെയിനും കവർന്ന ശേഷമാണ് പ്രതികൾ കടന്നു കളഞ്ഞത്.

Also Read- ആലപ്പുഴയിൽ നാടോടി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; മകളെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

വിവിധ കേസുകളിലായി അറസ്റ്റിലായി റിമാന്റ് ചെയ്യപ്പെട്ട പ്രതികളെ രണ്ടാഴ്ച മുമ്പാണ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേേശിപ്പിച്ചത്. എറണാകുളം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ, വടക്കാഞ്ചേരി ഭാഗങ്ങളിൽ നിന്നുള്ളവരാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട അന്തേവാസികൾ ഇവരാണ്. വിജയൻ (43 ),വിഷ്ണു എന്ന കണ്ണൻ (28), വിപിൻ ഉദയകുമാർ (34, )നിഖിൽ ആന്റണി (33), തൻസിൻ (22),രാഹുൽ (26), ലിബീഷ് (17).
Published by: Rajesh V
First published: December 17, 2019, 10:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading