HOME » NEWS » Kerala »

കാസർഗോഡ് വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം; 7 മരണം; നിരവധി പേര്‍ക്ക് പരിക്ക്

നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണെന്നാണ് സൂചന

News18 Malayalam
Updated: January 3, 2021, 4:05 PM IST
കാസർഗോഡ് വിവാഹപാര്‍ട്ടി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം; 7 മരണം; നിരവധി പേര്‍ക്ക് പരിക്ക്
Kasargod bus accident
  • Share this:
കേരള കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ വിവാഹപാര്‍ടി സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഏഴ് പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണെന്നാണ് സൂചന. 36 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 11 പേരെ മംഗളുരുവിലേക്ക് മാറ്റി. സബ് കളക്ടർ മേഘശ്രീക്കാണ് അന്വേഷണ ചുമതല.

സുള്ള്യയില്‍ നിന്നും ചെന്നക്കയത്തേക്ക് വരികയായിരുന്ന വധുവും സംഘവും സഞ്ചരിച്ച എ എ 1539 നമ്പര്‍ സ്വകാര്യ ബസാണ് കുഴിയിലേക്ക് മറിഞ്ഞത്. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂടംകല്ല് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Also Read രക്ഷാപ്രവർത്തനം വിഫലം; കോഴിക്കോട് ആനക്കാംപൊയിൽ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ കാട്ടാന ചെരിഞ്ഞു

പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, പൂടങ്കല്ല് താലൂക്ക് ആശുപത്രി, സുള്ള്യ സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
Published by: user_49
First published: January 3, 2021, 2:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories