• HOME
  • »
  • NEWS
  • »
  • kerala
  • »
  • Malankara Orthodox Church | മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ ഏഴ് പുതിയ മെത്രാപ്പോലീത്തമാർ

Malankara Orthodox Church | മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിൽ ഏഴ് പുതിയ മെത്രാപ്പോലീത്തമാർ

എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്  അംഗീകരിക്കുന്നതോടുകൂടി  മെത്രാപ്പോലീത്തായായി വാഴിക്കുന്നതിനുളള ക്രമീകരണങ്ങള്‍  ആരംഭിക്കും

malankara_orthodox

malankara_orthodox

  • Share this:
കൊച്ചി: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  7  വൈദികരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഫാ. എബ്രഹാം തോമസ്,  ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ.റെജി ഗീവര്‍ഗീസ്,  ഫാ. പി.സി തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ് , ഫാ. സഖറിയാ നൈനാന്‍  എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്  അംഗീകരിക്കുന്നതോടുകൂടി  മെത്രാപ്പോലീത്തായായി വാഴിക്കുന്നതിനുളള ക്രമീകരണങ്ങള്‍  ആരംഭിക്കും.  അസോസിയേഷന്‍ യോഗത്തില്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരും  മാനേജിംഗ് കമ്മറ്റി അംഗങ്ങളും  പ്രധാന വേദിയായ ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ സമ്മേളിച്ചു. ഓണ്‍ലൈനായി 3889 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു.

ഫാ. എബ്രഹാം തോമസ് (52)

പത്തനംതിട്ട മൈലപ്ര കടയ്ക്കാമണ്ണില്‍ വീട്ടില്‍ പരേതനായ കെ.എ തോമസിന്റെയും അന്നമ്മയുടെയും മകനായി 1969 ജൂണ്‍ 11 ന് ജനനം. തുമ്പമണ്‍ ഭദ്രാസനത്തിലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളി ഇടവകാംഗമാണ്. pathanamthitta seventh day Adventist School (1974-78), മാര്‍ത്തോമ്മാ ഹൈസ്‌ക്കൂള്‍(1978-84) എന്നിവിടങ്ങളില്‍ നിന്നും പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചു. തുടര്‍ന്ന്  പത്തനംതിട്ട കാതോലിക്കേറ്റ കോളജില്‍ നിന്നും  പ്രീ ഡിഗ്രിയും ( 1984-86) മാത്തമാറ്റിക്സില്‍ ബിരുദവും (1986-89) കരസ്ഥമാക്കി. കോട്ടയം പഴയ സെമിനാരിയില്‍(1995-99) ചേര്‍ന്ന് ബി.ഡി യും , ജി. എസ്. ടിയും നേടി. ഫെഡറേറ്റഡ് ഫാക്കല്‍റ്റി ഫോര്‍ റിസേര്‍ച്ച് ഇന്‍ റിലീജിയന്‍ ആന്‍ഡ് കള്‍ച്ചറില്‍ നിന്നും എം. ടി. എച്ചും (2000-02),  ലണ്ടനിലെ കിംഗ്സ് കോളജില്‍ നിന്നും Late Antiquity and Byzantine Studies ല്‍ നിന്നും എം. എയും നേടി. പത്തനംതിട്ട മാര്‍ ബേസില്‍ ദയറായില്‍ വച്ച്  കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്തായില്‍ നിന്നും ശെമ്മശപട്ടവും (1998), പഴയ സെമിനാരി സെന്റ് തോമസ് ചാപ്പലില്‍ വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്നും പൂര്‍ണ്ണ ശെമ്മാശന്‍ പട്ടവും (1999) ലഭിച്ചു.  മൈലപ്ര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പളളിയില്‍ വച്ച് 2000 ഏപ്രില്‍ 8ന് കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ വൈദിക പട്ടം നല്‍കി. കോട്ടയം വൈദിക സെമിനാരി അസിസ്റ്റന്റ് പ്രൊഫസര്‍, എക്യൂമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി, കുന്നംകുളം ഭദ്രാസനത്തിലെ  സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രൊഫ. റേച്ചല്‍ തോമസ് സഹോദരിയാണ്.

അഡ്വ. ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍ (48)

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മണ്ണത്തൂര്‍ സെ. ജോര്‍ജ് ഇടവകയിലെ കൊച്ചുപറമ്പില്‍ കെ. എം. ഏലിയാസിന്റെയും പരേതയായ ഒര്‍ാമനയുടയും പുത്രനായി 1973 മാര്‍ച്ച് 6-ന് ജനനം. മണ്ണത്തൂര്‍ ഗവ ഹൈസ്‌ക്കൂള്‍ കോലഞ്ചേരി സെ. പീറ്റേഴ്സ് കോളജ്, പൂനെ സിംബയോസിസ് ലോ കോളജ് എന്നിവടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോട്ടയം വൈദിക സെമിനാരിയില്‍ നിന്ന് ബിഡിയും വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തില്‍ നിന്നും എം.റ്റി.എച്ചും പൂര്‍ത്തിയാക്കി.മൂവാറ്റുപുഴ സെ. തോമസ് കത്തീഡ്രലില്‍ വച്ച് 2001 ജനുവരി 31-ന് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ശെമ്മാശപട്ടവും 2009 ഒക്ടോബര്‍ 30-ന് പ്ൂര്‍ണ്ണശെമ്മാശപട്ടവും 2009 ഡിസം. 11-ന് വൈദിക പട്ടവും നല്‍കി. സുരേഷ് ബാബു ഏലിയാസ്, വിനോദ് ഏലിയാസ് എന്നിവര്‍ സഹോദരങ്ങളാണ്. കൂത്താട്ടുകുളം സെ. സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കത്തിപ്പാറത്തടം സെ. ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, വികാരിയായും സഭാ മാനേജിംഗ് കമ്മറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു.

ഫാ. ഡോ.റെജി ഗീവര്‍ഗീസ് (48)

മാവേലിക്കര  ഭദ്രാസനത്തിലെ മുട്ടം സെന്റ്് മേരീസ്  ഇടവകയിലെ  കാട്ടുപറമ്പില്‍ കൊച്ചുപാപ്പിയുടെയും  അമ്മിണിയുടെയും  മകനായി  1973 ഏപ്രില്‍ 10ന് ജനനം.  പളളിപ്പാട് നടുവട്ടം  എന്‍.എസ്്.എസ്. ഹൈസ്‌ക്കൂള്‍ (1983-88) റ്റി.കെ. മാധവ മെമ്മോറിയല്‍ കോളജ് (1988-90),  കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും പൂര്‍ത്തിയാക്കിയ ശേഷം (1990-93) വൈദിക വിദ്യാഭ്യാസം നേടി. കോട്ടയം വൈദിക സെമിനാരിയില്‍ നിന്നും ജി.എസ്.ടിയും(1994-98), സെറാംമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും  ബി.ഡിയും (1994-98), എം.ടി.എച്ചും (2001-03) നേടി. റോമിലെ സെന്റ് തോമസ്്  അക്യുനാസ് പൊന്തിഫിക്കല്‍  യൂണിവേഴ്സിറ്റിയില്‍ നിന്നും  എല്‍.എസ്.ടി യും ( 2004-06), ഡി.റ്റി. എച്ചും (2006-09)കരസ്ഥമാക്കി.  2019 ല്‍ സെറാംമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡിപ്ലോമയും നേടി.പരുമല പളളിയില്‍ വച്ച്  1997 ല്‍ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും  ശെമ്മാശപട്ടം  ലഭിച്ചു. 2003 ല്‍ ഡോ. സ്തേഫാനോസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലീത്താ  പൂര്‍ണ്ണ ശെമ്മാശപട്ടവും 2004 ല്‍ ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്താ വൈദിക പട്ടവും നല്‍കി.  കോട്ടയം വൈദിക സെമിനാരി അദ്ധ്യാപകനാണ്. ജോയി,  ഓമന, മേഴ്സി, ബേബിക്കുട്ടി, പരേതയായ ലാലമ്മ, സിജു, ബിജു എന്നിവര്‍ സഹോദരങ്ങളാണ്.

ഫാ. പി.സി തോമസ് (53)

ആലപ്പുഴ സ്വദേശിയായ പുല്ലേപ്പറമ്പില്‍ പരേതനായ തോമസ് ചാക്കോയുടെയും അന്നമ്മയുടെയും മകനായി  1969 ഡിസംബര്‍ 13 ന്  ജനനം.  കോട്ടയം ഭദ്രാസനത്തിലെ ചേന്നങ്കരി  സെന്റ് തോമസ് പള്ളി ഇടവകാംഗമാണ്.   ചേന്നങ്കരി സെന്റ് ജോസഫ് ഹൈസ്‌ക്കൂളില്‍ നിന്നും 1985 ല്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലപ്പുഴ എസ്.ഡി. കോളജില്‍ നിന്നും  ബിരുദം (1986-88)നേടി.  1992ല്‍  കോട്ടയം വൈദിക സെമിനാരിയില്‍ നിന്നും ജി.എസ്.ടി (1992-96)യും എഎഞഞഇ ല്‍ നിന്നും  എം.ടി.എച്ചും (1997-99) തുടര്‍ന്ന് doctor of mintsiry യും നേടി.
കോട്ടയം വൈദിക സെമിനാരിയില്‍ വച്ച്  1996ല്‍ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്താ  ശെമ്മാശപട്ടവും ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ വച്ച് 1999 ല്‍  പൂര്‍ണ്ണശെമ്മാശപട്ടവും ചേന്നങ്കരി  സെന്റ് തോമസ് പള്ളിയില്‍ വച്ച് വൈദിക പട്ടവും(1999)  നല്‍കി. നാഗ്പൂര്‍ വൈദിക സെമിനാരി അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു.  നിലവില്‍ കോട്ടയം വൈദിക  സെമിനാരി പ്രൊഫസര്‍ ആയും  ദിവ്യബോദനം രജിസ്റ്റാറായും  വാകത്താനം പുത്തന്‍ചന്ത സെന്റ് ജോര്‍ജ് പളളി വികാരിയായും പ്രവര്‍ത്തിക്കുന്നു. പി.സി  ജോസഫ്, പി. സി. ജോണ്‍, പി.സി. ബിജു, പി.സി.  അന്നമ്മ എന്നിവര്‍ സഹോദരങ്ങളാണ്.

ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ  (50)

തുമ്പമണ്‍ ചെന്നീര്‍ക്കരയില്‍  കിഴക്കേമണ്ണില്‍ വീട്ടില്‍ പി.സി. ജോഷ്വായുടെയും പി. സി. മേരിക്കുട്ടിയുടെയും മകനായി 1971 ഓഗസ്റ്റ്  8 ന് ജനനം. തുമ്പമണ്‍ ഭദ്രാസനത്തിലെ  സെന്റ് മേരീസ് കാദീശ്താ പളളി പള്ളി ഇടവകാംഗമാണ്. ചെന്നീര്‍ക്കര  എസ്. എന്‍. ഡി. പി. എച്ച്. എസില്‍ നിന്നും  സ്‌ക്കൂള്‍ വിദ്യാഭ്യാസം(1986) പൂര്‍ത്തിയാക്കി. കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ നിന്നും  ചരിത്രത്തില്‍ ബിരുദം (1988-91) നേടി. എം.ജി സര്‍വ്വകലാശാലയില്‍ നിന്നും  സുറിയാനി ഭാഷയില്‍ ബിരുദാനന്തര ബിരുദവും(2011-13) നേടി.കോട്ടം വൈദിക സെമിനാരിയില്‍ നിന്നും  ജി.എസ്.ടി യും, ബി. ഡി യും നേടി (1997-2001) തുടര്‍ന്ന് FFRRC ല്‍ നിന്നും  എം.ടി.എച്ചും,  അമേരിക്കയിലെ st marys  university Baltimore ല്‍ നിന്നും   christian theology ല്‍  എം.എയും  കരസ്ഥമാക്കി. 2001 ല്‍  ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്താ പഴയ സെമിനാരിയില്‍ വച്ച് ശെമ്മാശപട്ടവും,  ഞാലിയാകുഴി  മാര്‍ ബസേലിയോസ് ദയറായില്‍ വച്ച്് 2002 ല്‍ പൂര്‍ണ്ണശെമ്മാശപട്ടവും, തുമ്പമണ്‍ നോര്‍ത്ത് സെന്റ് മേരീസ് കാദീശ്താ പളളിയില്‍ വച്ച് 2002ല്‍  വൈദിക പട്ടവും നല്‍കി. സോപാനം അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പൊങ്ങന്താനം സെന്റ് തോമസ് പളളി വികാരിയായി പ്രവര്‍ത്തിക്കുന്നു.

ഫാ. വിനോദ് ജോര്‍ജ് (49)

ആറാട്ടുപുഴ മാലേത്ത് വീട്ടില്‍  എം.ജി. ജോര്‍ജിന്റെയും  അക്കാമ്മായുടെ മകനായി 1972 മെയ് 30  ജനനം.  ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ ആറാട്ടുപുഴ സെന്റ് മേരീസ് പളളി ഇടവകാംഗമാണ്. പുത്തന്‍കാവ്  മെട്രോപോലീത്തന്‍ ഹൈസ്‌ക്കൂള്‍(1987)  1989 ല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്നും പ്രി- ഡിഗ്രിയും, പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നിന്നും എക്കണോമിക്സില്‍ ബിരുദവും(1991-94), തിരവല്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സില്‍ നിന്നും ബിരുദാനന്തര ബിരുദവും 1994-96 നേടി.

Also Read- High Court | കൂടിച്ചേരലുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി; ഹര്‍ജിക്കാരന് രൂക്ഷ വിമര്‍ശനം

തുടര്‍ന്ന് കോട്ടയം വൈദിക സെമിനാരിയില്‍ നിന്നും  ജി.എസ്.ടി യും, ബിഡി യും (1996-2000) നേടി. Brisbnse college of  theology ല്‍ നിന്നും (2011-13)എം. ടി. എച്ചും  നേടി.ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്  മെത്രാപ്പോലീത്തായില്‍ നിന്നും ആറാട്ടുപുഴ  സെന്റ് മേരീസ് പളളിയില്‍ വച്ച്  ശെമ്മാശപട്ടവും(1999), പത്തനാപുരം മൗണ്ട് താബോര്‍  ദയറായില്‍ വച്ച്്  പൂര്‍ണ്ണ ശെമ്മാശപട്ടവും, (2000) മെയ്് 17ന് വൈദിക പട്ടവും (2000) ലഭിച്ചു. മദ്രാസ് അരമന മാനേജര്‍, വെട്ടിക്കല്‍ ദയറാ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പരുമല സെമിനാരി മാനേജരായി പ്രവര്‍ത്തിക്കുന്നു.  മാനോജ്, ബിന്ദു എന്നിവര്‍ സഹോദരങ്ങളാണ്.

ഫാ. സഖറിയാ നൈനാന്‍ (43)

സി. ജോണ്‍ കോറെപ്പിസ്‌കോപ്പായുടെയും ലിസ്സിയുടെയും പുത്രനായി 1978 ഓഗസ്റ്റ് 19 ന് ജനനം. കോട്ടയം ഭദ്രാസനത്തിലെ  വാകത്താനം സെന്റ് മേരിസ് പളളി ഇടവകാംഗമാണ്. വാകത്താനം JMHSS ല്‍ (1991-94) ല്‍ സ്്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  പാമ്പാടി കെ.ജി കോളജില്‍ നിന്നും പ്രീ ഡിഗ്രിയും (1994-96),  തിരുവന്തപുരം ഗവ. ലോ കോളജില്‍ നിന്നും  നിയമ ബിരുദവും (1996-99),  എം. ജി. യൂണിവേഴ്സിറ്റിയില്‍ നിന്നും  എം. എ സിറിയക്കും (2007-09) നേടി.തുടര്‍ന്ന് കോട്ടയം വൈദിക സെമിനാരിയില്‍ നിന്നും  ജി.എസ്.ടി യും (2001-06),  സെറാംപൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും  ബി.ഡി യും (2001-06) നേടി. വാകത്താനം ഞാലിയാകുഴി ദയറായില്‍ വച്ച് ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്താ 2006 ല്‍ ശെമ്മാശപട്ടവും, പൂര്‍ണ്ണ ശെമ്മാശപട്ടവും, വൈദിക പട്ടവും നല്‍കി. വൈദിക സംഘം ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. നിലവില്‍ വാകത്താനം മാര്‍ ഗ്രീഗോറിയോസ് പളളി വികാരിയായും, മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. റിജേഷ് ചിറത്തിലാട്ട് സഹോദരനാണ്.
Published by:Anuraj GR
First published: