• HOME
  • »
  • NEWS
  • »
  • kerala
  • »
  • Dog Bite| ഇടുക്കി രാമക്കൽമേട്ടിൽ പേപ്പട്ടി ആക്രമണം; വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർക്ക് കടിയേറ്റു

Dog Bite| ഇടുക്കി രാമക്കൽമേട്ടിൽ പേപ്പട്ടി ആക്രമണം; വിദ്യാർഥികൾ ഉൾപ്പെടെ ഏഴുപേർക്ക് കടിയേറ്റു

നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം.

  • Share this:
    ഇടുക്കി: നെടുങ്കണ്ടം (Nedumkandam) രാമക്കൽമേട്ടിൽ (Ramakkalmedu) പേപ്പട്ടി (Rabid Dog) ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഇടുക്കി മെഡിക്കൽ കോളേജ് (Idukki Medical College) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടി ആക്രമണത്തിൽ പരിക്കേറ്റ നാലുപേരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    Also Read- Twin Murder Case| ആലപ്പുഴ വെൺമണി ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതിക്ക് വധശിക്ഷ; രണ്ടാംപ്രതിക്ക് ജീവപര്യന്തം

    കടിയേറ്റവരിൽ സ്‌കൂൾ വിദ്യാർത്ഥികളും ഉണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇതുവരെ ആകെ ഏഴ് പേർക്ക് കടിയേറ്റെന്നും പ്രദേശവാസികൾ വ്യക്തമാക്കി. നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. ആഗസ്തി, പങ്കജവല്ലി, ജോയൽ എന്നിവർക്കാണ് രാവിലെ കടിയേറ്റത്. ഇതിനുശേഷവും മൂന്നോളംപേർക്ക് കടിയേറ്റു. ഇവരെ തൂക്കുപാലത്തും നെടുങ്കണ്ടത്തുമുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

    Also Read- Sexual Assault| അയല്‍വാസികളുടെ ഉപദ്രവത്തിനെതിരെ പരാതി നല്‍കിയ വീട്ടമ്മയെ പൊലീസ് ജീപ്പില്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി

    രാവിലെ സ്കൂളിലേക്ക് പോകാനെത്തിയപ്പോഴാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജോയലിന് കടിയേറ്റത്. പലരും വീട്ടുമുറ്റത്ത് നിൽക്കുമ്പോഴായിരുന്നു. ഏലത്തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരിക്കെയാണ് ലൈല ഷാജഹാന് പരിക്കേറ്റത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ആഗസ്തിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും മൃഗസംരക്ഷണ പ്രവർത്തകരും സ്ഥലത്തേക്ക് തിരിച്ചു. നിരവധിപേർ ഇപ്പോഴും ആശുപത്രികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

    Also Read- Heart Attack| 'ശരീരത്തിൽ പരിക്കുകളില്ല'; പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം കാരണമെന്ന് സ്ഥിരീകരണം

    പേപ്പട്ടിയുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ദിനംപ്രതി പേപ്പട്ടിയുടെ ആക്രമണത്തിനിരയാകുന്നവരുടെ എണ്ണവും ഉയരുകയാണ്. ഈ സാഹചര്യത്തിൽ തങ്ങൾ ഭീതിയോടെയാണ് കഴിയുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

    രണ്ടാം പാപ്പാൻ കാലില്‍ അടിച്ചു; പാപ്പാന്മാരെ ചവിട്ടിത്തെറിപ്പിച്ച് ആന

    ആനയുടെ ആക്രമണത്തെ തുടര്‍ന്ന് പാപ്പാന് ഗുരുതര പരിക്ക്. കൊല്ലം കേരളപുരത്താണ് സംഭവം. രണ്ടാം പാപ്പാന്‍ മര്‍ദിച്ചതിന് പിന്നാലെയാണ് ആന ആക്രമിച്ചത്. ഒന്നാം പാപ്പാന്‍ സച്ചുവിന്റെ എല്ലുകള്‍ക്ക് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

    ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആക്രമണം നടന്നത്. അമ്പലത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന ആനയാണ് പാപ്പാന്മാരെ ആക്രമിച്ചത്. ഒന്നാം പാപ്പാന്‍ ആനയുടെ മുകളില്‍ നിന്ന് താഴെയിറങ്ങിയതിന് ശേഷമായിരുന്നു സംഭവം.

    രണ്ടാം പാപ്പാന്‍ ആനയുടെ കാലില്‍ അടിക്കുന്നതായി ദൃശ്യത്തില്‍ വ്യക്തമാണ്. പിന്നിലുണ്ടായിരുന്ന ഒന്നാം പാപ്പാനെ ആന ചവിട്ടിത്തെറിപ്പിച്ചു. തടയാനെത്തിയ രണ്ടാം പാപ്പാനു നേരയും ആക്രമണമുണ്ടായി.

    ഒന്നാം പാപ്പാനെ ഒന്നിലധികം തവണ ആന ആക്രമിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം. ഇയാളെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാലാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

    സമീപത്തെ ക്ഷേത്രത്തിൽ എഴുന്നള്ളിക്കാനായി എത്തിക്കുന്നതിനിടെ അബദ്ധത്തില്‍ ആനയുടെ ചവിട്ടേറ്റതാണെന്നാണ് കൂടെ ഉണ്ടായിരുന്ന പാപ്പാൻ പറഞ്ഞിരുന്നത്. എന്നാൽ പാപ്പാന് പരിക്കേറ്റത് ആനയെ അടിച്ചു പ്രകോപിപ്പിച്ചതോടെയാണെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആനയുടെ മുൻകാലിൽ രണ്ടാം പാപ്പാൻ അടിക്കുന്നതും പിൻവശത്തു നിന്ന ഒന്നാം പാപ്പാനായ സച്ചുവിനെ ആന ചവിട്ടി തെറിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തെറിച്ചുവീണ പാപ്പാനെ ആന വീണ്ടും ചവിട്ടി. ഇതിനിടയിൽ രണ്ടാം പാപ്പാൻ ആനയെ ശാന്തമാക്കി സമീപത്ത് തളയ്ക്കുകയായിരുന്നു.
    Published by:Rajesh V
    First published: