HOME » NEWS » Kerala »

ബ്രണ്ണൻ കോളജിൽ എബിവിപിയുടെ കൊടിമരം തകർക്കാൻ ശ്രമിച്ച സംഭവം; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ

സംഭവത്തിനു പിന്നാലെ കോളജിന് മുന്നിൽ എബിവിപി സമരം ആരംഭിച്ചിരുന്നു

news18-malayalam
Updated: September 27, 2019, 11:26 PM IST
ബ്രണ്ണൻ കോളജിൽ എബിവിപിയുടെ കൊടിമരം തകർക്കാൻ ശ്രമിച്ച സംഭവം; ഏഴ് എസ്എഫ്ഐ പ്രവർത്തകർക്ക് സസ്പെൻഷൻ
സംഭവത്തിനു പിന്നാലെ കോളജിന് മുന്നിൽ എബിവിപി സമരം ആരംഭിച്ചിരുന്നു
  • Share this:
കണ്ണൂർ: ബ്രണ്ണൻ കോളജിലെ എബിവിപിയുടെ കൊടിമരം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ നടപടി. സംഭവത്തിൽ ഏഴ് എസ്എഫ് ഐ പ്രവർത്തകരെ കോളജ് പ്രിൻസിപ്പാൽ സസ്പെൻഡ് ചെയ്തു.

എസ്എഫ്ഐ പ്രവർത്തകരായ വിഷ്ണു പി വി, സരീഷ്, വരുൺ, അക്ഷയ് രമേശ്‌, അഭിനന്ദ് കെ സി, സൗരവ് ബാലൻ, ജോബിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

also read:20 വർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിലും എസ്എഫ്ഐയെ കൈവിടാതെ യൂണിവേഴ്സിറ്റി കോളജ്; മുഴുവൻ സീറ്റിലും വിജയം

സംഭവത്തിനു പിന്നാലെ കോളജിന് മുന്നിൽ എബിവിപി സമരം ആരംഭിച്ചിരുന്നു. സംസ്ഥാന സമിതി അംഗം വിശാഖ് പ്രേമനാണ് സമരം നടത്തിയിരുന്നത്.

എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി എടുത്തതിനെ തുടർന്ന് മൂന്ന് ദിവസമായി കോളജിന് മുന്നിൽ വിശാഖ് പ്രേമൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു.
First published: September 27, 2019, 11:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories