HOME » NEWS » Kerala »

കോഴിക്കോട് വഴി കടന്നു പോകുന്നത് ഏഴ് ട്രെയിനുകൾ; നാല് ട്രെയിനുകൾ എല്ലാ ദിവസവും ഉണ്ടാകും

Seven trains to travel via Kozhikode | കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ  നിന്നുള്ള ട്രെയിനുകളുടെ വിവരം

News18 Malayalam | news18-malayalam
Updated: October 6, 2020, 1:53 PM IST
കോഴിക്കോട് വഴി കടന്നു പോകുന്നത് ഏഴ് ട്രെയിനുകൾ; നാല് ട്രെയിനുകൾ എല്ലാ ദിവസവും ഉണ്ടാകും
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും കോഴിക്കോട് റയിൽവേ സ്‌റ്റേഷൻ വഴി ഏഴ് ട്രെയിനുകൾ ഇപ്പോഴും ഓടുന്നുണ്ട്. അതേ സമയം  നിയന്ത്രണത്തിൽ ഇളവു വരുത്തിയിട്ടില്ല.

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ വഴി കടന്നു പോകുന്ന ഏഴ്  ട്രെയിനുകളിൽ നാലെണ്ണം എല്ലാ ദിവസവും സർവീസ് നടത്തുണ്ട്. എല്ലാം സ്പെഷ്യൽ ട്രെയിനുകളാണ്. അതുകൊണ്ട് മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. ചെന്നൈ, മംഗളൂരു, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കെല്ലാം കോഴിക്കോട്ടു നിന്ന് ട്രെയിനുണ്ട്.

മലബാറുകാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മംഗലാപുരത്തേക്ക് ട്രെയിൻ സർവീസ് പുനഃരാരംഭിക്കാത്തത്  യാത്രക്കാർക്ക്  ദുരിതമായി മാറിയിരിക്കുകയാണ്. യശ്വന്ത്പുര എക്സ്‌പ്രസ് പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ  നിന്നുള്ള ട്രെയിനുകളുടെ വിവരം ചുവടെ:

മംഗലാപുരം ഭാഗത്തേക്ക്:

നേത്രാവതി സ്പെഷ്യൽ 06346, തിരുവനന്തപുരം സെൻട്രൽ -ലോകമാന്യതിലക്: വൈകുന്നേരം. 6.40; മംഗള സ്പെഷ്യൽ 02617, എറണാകുളം- നിസാമുദ്ദീൻ ഉച്ചയ്ക്ക് 2.50; രാജധാനി സ്പെഷ്യൽ 02431- തിരുവനന്തപുരം സെൻട്രൽ-ന്യൂഡൽഹി (ബുധൻ, വെള്ളി, ശനി) പുലർച്ചെ-02.0; തുരന്തോ സ്പെഷ്യൽ 02283.



എറണാകുളം-നിസാമുദ്ദീൻ (ബുധനാഴ്ച) പുലർച്ചെ 2.50; മംഗളൂരു മെയിൻ സ്പെഷ്യൽ, ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ രാവിലെ 7.30; കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ (ചൊവ്വ, ഞായർ ഒഴികെ), തിരുവനന്തപുരം-കണ്ണൂർ രാത്രി 10.20.

ഷൊർണൂർ ഭാഗത്തേക്ക്:

മംഗള സ്പെഷ്യൽ 02618, നിസാമുദ്ദീ -എറണാകുളം രാവിലെ 6.50; തുരന്തോ സ്പെഷ്യൽ 02284, നിസാമുദ്ദീൻ-എറണാകുളം (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1.30; കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ, കോഴിക്കോട്-തിരുവനന്തപുരം ഉച്ചയ്ക്ക് 1.45 (1.15-ന് കോഴിക്കോട് എത്തിച്ചേരും).



മംഗളൂരു മെയിൽ സ്പെഷ്യൽ 02602, മംഗളൂരു സെൻട്രൽ -ചെന്നൈ സെൻട്രൽ വൈകീട്ട് 5.10; രാജധാനി സ്പെഷ്യൽ 02432, ന്യൂഡൽഹി-തിരുവനന്തപുരം സെൻട്രൽ (ചൊവ്വ, വ്യാഴം, വെള്ളി) രാത്രി 12.00; നേത്രാവതി സ്പെഷ്യൽ, ലോകമാന്യതിലക്- തിരുവനന്തപുരം സെൻട്രൽ 10.05, കണ്ണൂർ ജനശതാബ്ദി സ്പെഷ്യൽ 02081 (ബുധൻ, ഞായർ ഒഴികെ), കണ്ണൂർ-തിരുവനന്തപുരം രാവിലെ 06.05
Published by: user_57
First published: October 6, 2020, 1:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories