• HOME
  • »
  • NEWS
  • »
  • kerala
  • »
  • Food Poisoning | ഹോട്ടൽ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; ഏഴുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Food Poisoning | ഹോട്ടൽ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ; ഏഴുപേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

ഹോട്ടലിൽനിന്ന് പാഴ്സലായി വാങ്ങിയ ഭക്ഷണം വീട്ടിൽ കൊണ്ടുവന്ന് കഴിച്ചതോടെയാണ് ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    തിരുവനന്തപുരം: ഹോട്ടല്‍ ഭക്ഷണത്തിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റ ഏഴു പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുടുംബത്തിലെ ഏഴുപേർക്കാണ് ശ്രീകാര്യത്തെ ഹോട്ടലിൽനിന്ന് ഭക്ഷ്യവിഷബാധയേറ്റത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

    ഇക്കഴിഞ്ഞ 18ന് വൈകിട്ടോടെയാണ് കുടുംബത്തിന് വേണ്ട ഭക്ഷണം ഗൃഹനാഥൻ പാഴ്സലായി ഹോട്ടലിൽ നിന്ന് വാങ്ങിയത്. ഈ ഭക്ഷണം വീട്ടിൽ കൊണ്ടുവന്ന് കഴിച്ചതോടെയാണ് ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യവും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ട ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഇവരെ പിന്നീട് പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മൂന്നുപേര്‍ ഒഴികെ മറ്റുള്ളവര്‍ ആശുപത്രി വിട്ടു.

    സംഭവത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷം ഹോട്ടല്‍ പൂട്ടി സീല്‍ ചെയ്‌തു. 18ന് വൈകിട്ടാണ് പോങ്ങുംമൂട് സ്വദേശിയായ ഗൃഹനാഥന്‍ ശ്രീകാര്യം ജംഗ്‌ഷനില്‍ മുസ്ലിം പള്ളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചാണ് കുടുംബാംഗങ്ങള്‍ ആശുപത്രിയിലായത്.

    മട്ടന്നൂരില്‍ 'കോക്ക്ടെയില്‍ ജ്യൂസ്' കുടിച്ചവര്‍ക്ക് വയറിളക്കം; കട അടപ്പിച്ചു

    ജ്യൂസ് കഴിച്ചവര്‍ക്ക് വയറിളക്കം ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായെന്ന പരാതി. ഇതിനെ തുടര്‍ന്ന് മട്ടന്നൂരില്‍ ആരോഗ്യ വിഭാഗം ജ്യൂസ് കട അടപ്പിച്ചു. മട്ടന്നൂര്‍ അമ്പലം റോഡിലെ 'ജ്യൂസ് കോര്‍ണര്‍ ' എന്ന കടയാണ് അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഇവിടെനിന്ന് കോക്ക്ടെയില്‍ ജ്യൂസ് കഴിച്ച കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.

    Also Read-Fish Fry | പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍; നഖങ്ങളില്‍ നീലനിറം

    വയറിളക്കവും ഛര്‍ദിയും മൂലം രണ്ടുപേരെ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് മട്ടന്നൂര്‍ നഗരസഭയിലെയും ഗവ. ആശുപത്രിയിലെയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് കട പൂട്ടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

    ഇവിടെയുള്ള സാധനങ്ങളും മറ്റും ആരോഗ്യവിഭാഗം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കടയില്‍ പരിശോധന നടത്തി ഭക്ഷണസാമ്പിളുകള്‍ ശേഖരിച്ചു. കടയുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി.

    Operation Matsya | മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ'; ഭക്ഷ്യ പരിശോധനാ റെയ്ഡുകള്‍ ശക്തമാക്കും

    തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(Minister Veena George). ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി 'ഓപ്പറേഷന്‍ മത്സ്യ'(Operation Matsya )ആവിഷ്‌ക്കരിച്ചു. സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതാണ്. അവര്‍ക്ക് തന്നെ മായം കണ്ടെത്താന്‍ കഴിയുന്ന ബോധവത്ക്കരണം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

    എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം. അതിനാല്‍ തന്നെ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് എല്ലാ ജില്ലകളിലും വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ അയയ്ക്കുന്നതാണ്. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്. ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

    Also Read-Idukki | ഇടുക്കിയ്ക്ക് മീന്‍ പേടി; വലവീശി ഭക്ഷ്യസുരക്ഷാ വകുപ്പ്; നാലു ദിവസത്തിനിടെ പിടിച്ചെടുത്തത് 65 കിലോ ചീഞ്ഞമീന്‍

    പൊതുജന പങ്കാളിത്തത്തോടു കൂടിയായിരിക്കും ക്യാമ്പയിന്‍ നടപ്പിലാക്കുക. ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ ഇവയാണ്. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂര്‍ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസര്‍ഗോഡ് 8943346194.
    Published by:Anuraj GR
    First published: