• HOME
  • »
  • NEWS
  • »
  • kerala
  • »
  • അച്ഛന്‍റെ കുടി നിർത്താൻ ഏഴുവയസുകാരൻ പൊലീസ് സ്റ്റേഷനിൽ; താക്കീത് നൽകി ഇൻസ്‌പെക്ടർ

അച്ഛന്‍റെ കുടി നിർത്താൻ ഏഴുവയസുകാരൻ പൊലീസ് സ്റ്റേഷനിൽ; താക്കീത് നൽകി ഇൻസ്‌പെക്ടർ

പ്രായത്തിനപ്പുറമുള്ള പക്വത കാണിച്ചുകൊണ്ട് ഭരത്, മദ്യപാനിയായ പിതാവ് മൂലം അമ്മ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇൻസ്പെക്ടറോട് വിവരിച്ചു

  • Last Updated :
  • Share this:
    അച്ഛന്‍റെ മദ്യപാനത്തിനെതിരെ പൊലീസിൽ പരാതിയുമായി ഒരു ഏഴു വയസുകാരൻ. തെലങ്കാനയിലെ സിർസില്ല ജില്ലയിലെ മുസ്താബാദിലാണ് സംഭവം. മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിയാണ് അച്ഛന്‍ മദ്യപിച്ച് വഴക്കുണ്ടാക്കുകയും അമ്മയെ ഉപദ്രവിക്കുകയും ചെയ്യുന്നതിനെതിരെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. മുസ്താബാദ് സ്വദേശിയായ ബാലകിഷനെതിരെയാണ് മകൻ ഭരത് പരാതി നൽകിയത്.

    മുസ്താബാദിലെ സ്‌കൂളിൽ മൂന്നാം ക്ലാസിലാണ് ഭരത് പഠിക്കുന്നത്. മദ്യത്തിന് അടിമയായ ബാലകിഷൻ ഭാര്യയെ കുട്ടികളുടെ മുന്നിൽ വച്ച് ദിവസവും ശാരീരികമായി ഉപദ്രവിക്കാറുണ്ട്. അച്ഛന്റെ കയ്യിൽ നിന്ന് അമ്മ നേരിടുന്ന പീഡനം കാണാൻ കഴിയാതെയാണ്, ഭരത് ഒരു ദിവസം, വീട്ടുകാരെ അറിയിക്കാതെ, പോലീസ് സ്റ്റേഷനിൽ എത്തിയത്.കുട്ടി സ്റ്റേഷനിലേക്ക് കയറിവരുന്നത് കണ്ട് പൊലീസുകാർ ആദ്യമൊന്ന് ആശ്ചര്യപ്പെട്ടു. വിവരം പറഞ്ഞപ്പോൾ അവർ ഭരതിനെ സബ് ഇൻസ്‌പെക്ടർ വെങ്കിടേശ്വരലുവിന്‍റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.

    പ്രായത്തിനപ്പുറമുള്ള പക്വത കാണിച്ചുകൊണ്ട് ഭരത്, മദ്യപാനിയായ പിതാവ് മൂലം അമ്മ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇൻസ്പെക്ടറോട് വിവരിച്ചു. കഴിഞ്ഞ നാല് ദിവസമായി പിതാവ് മദ്യം കഴിക്കുകയായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ചോദിച്ച ചോദ്യത്തിന് മറുപടിയായി ഭരത് പറഞ്ഞു. പോലീസിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും അവർ തനിക്ക് നീതി നൽകുമെന്നും ഏഴുവയസ്സുകാരൻ ഉറച്ചു പറഞ്ഞതോടെ ഉദ്യോഗസ്ഥർ അവന്റെ ബുദ്ധിയിൽ അമ്പരന്നു.

    Also Read- 'മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ സഹയാത്രികരുടെപേരിലും കേസെടുക്കണം'; മദ്രാസ് ഹൈക്കോടതി

    ഭരത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്‌പെക്ടർ പിതാവ് ബാലകിഷനെയും അമ്മ ദീപികയെയും വിളിച്ച് കൗൺസിലിംഗ് നടത്തി. കുട്ടികൾ വീണ്ടും പോലീസിൽ പരാതിപ്പെടാനിടയുള്ള സംഭവം ആവർത്തിക്കരുതെന്ന് അദ്ദേഹം ദമ്പതികൾക്ക് മുന്നറിയിപ്പ് നൽകി. പോലീസ് ജീവനക്കാരിലൊരാൾ സംഭവം പകർത്തിയതോടെ, ഭരത് സബ് ഇൻസ്‌പെക്ടർക്ക് പരാതി നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

    തെലങ്കാനയിൽ ഒരു കുട്ടി പോലീസിൽ പരാതി നൽകുന്നത് ഇത് ആദ്യ സംഭവമല്ല. മൂന്ന് വർഷം മുമ്പ്, ഹൈദരാബാദിലെ എസ്ആർ നഗറിൽ നിന്നുള്ള മൂന്നാം ക്ലാസ് വിദ്യാർത്ഥി ചൈതന്യ, മുത്തശ്ശി തന്നെ ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
    Published by:Anuraj GR
    First published: