കോഴിക്കോട്: വടകര കെടി ബസാറില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ്(Inured) ചികിത്സയിലായിരുന്ന ഏഴു വയസുകരി മരിച്ചു(Death). കോഴിക്കോട് കാരപറമ്പ് സ്വദേശിനി അനാമികയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മേയ് 22ന് കൊട്ടിയൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അനാമികയുടെ അച്ഛന് രാഗേഷും രാഗേഷിന്റെ മാതാവ് ഗിരിജയും അപകടത്തില്‍ മരിച്ചിരുന്നു. ലോറിയും കാറും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.
Death | മലപ്പുറത്ത് ഇറച്ചി കഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു
മലപ്പുറം: ഇറച്ചി കഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കൽ യഹിയയുടെ മകൾ ഫാത്തിമ ഹനാൻ(22) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാത്തിമ മരിച്ചത്.
ഞായറാഴ്ച വൈകിട്ട് വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ഇറച്ചി കഷണം ഫാത്തിമയുടെ തൊണ്ടയിൽ കുടുങ്ങിയത്. ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മണ്ണാർക്കാട് ദാറുന്നജാത്ത് കോളേജിൽ എം.എസ്.സി സൈക്കോളജി വിദ്യാർഥിനിയാണ്. ഒന്നര വർഷം മുമ്പ് ഫാത്തിമയുടെ വിവാഹം കഴിഞ്ഞതാണെങ്കിലും പഠനത്തിന്റെ ആവശ്യത്തിന് ഇപ്പോൾ സ്വന്തം വീട്ടിലാണ് നിൽക്കുന്നത്.
ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസുകാരിയ്ക്ക് ദാരുണാന്ത്യം
ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസുകാരി മുങ്ങിമരിച്ചു. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്. ഉച്ചയ്ക്ക് 2.30-നായിരുന്നു അപകടം.
ശരണ്യയുടെ ചെമ്പിളാവ് വളര്‍കോടുള്ള വീട്ടില്‍ വച്ചായിരുന്നു സംഭവം. ഒരു വയസ്സും രണ്ടു മാസവും പ്രായമുള്ള കുഞ്ഞാണ്. ബാത്ത്റൂമിലെ ബക്കറ്റിലാണ് കുഞ്ഞ് വീണുമരിച്ചത്. കിടങ്ങൂര്‍ പോലീസ് സംഭവത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.