കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ

ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം,  ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു.  

News18 Malayalam | news18-malayalam
Updated: September 27, 2020, 6:31 AM IST
കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴു വയസുകാരി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ
dead body
  • Share this:
കൊല്ലം:  എഴുകോൺ സ്വദേശികളായ  സജീവ് കുമാർ- വിനിത ദമ്പതികളുടെ മകൾ ഏഴ് വയസുകാരി ആദ്യ എസ്.ലക്ഷ്മിയെ ഇക്കഴിഞ്ഞ  ഇരുപത്തി രണ്ടിനാണ് ജന്മനാ കാലിലുള്ള വളവു മാറ്റാൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലം കടപ്പാക്കടയ്ക്കു സമീപം പ്രവർത്തിക്കുന്ന അനൂപ് ഓർത്തോ കെയർ എന്ന ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.

Also Read-Covid 19 | കെ. സുധാകരൻ എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു

രണ്ട് ശസ്ത്രക്രിയ നടത്തിയാൽ പരിഹാരമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ രക്ഷിതാക്കളോട് പറഞ്ഞു. വലിയ ചെലവ് വരുമെന്ന് അറിയിച്ചതിനാൽ പലിശയ്ക്കും കടം വാങ്ങിയും ശസ്ത്രക്രിയയ്ക്ക് തുക അടച്ചു.  ഇരുപത്തിമൂന്നിന് ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടു പോയ ശേഷം,  ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞിന് ഹൃദയാഘാതം ഉണ്ടായെന്ന് ബന്ധുക്കളോട് പറയുകയായിരുന്നു.

Also Read-നഴ്സിങ് വിദ്യാർഥിനിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു; ആരോപണവിധേയനെ ആശുപത്രി മാനേജ്മെന്‍റ് സംരക്ഷിക്കുന്നുവെന്ന് പരാതി

അസ്ഥി സംബന്ധമായ വളവല്ലാതെ കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ചികിത്സയിലും അനസ്തേഷ്യ നൽകിയതിലും ഉണ്ടായ പിഴവാണ് മരണകാരണമെന്ന് ചൂണ്ടി കാട്ടി രക്ഷകർത്താക്കൾ പോലീസിൽ പരാതി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് സ്വകാര്യ ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ചത്.  മൃതദേഹവുമായി എത്തിയ ആബുലൻസ്  ആശുപത്രി എത്തും മുൻപ് പോലീസ് തടഞ്ഞിരുന്നു.
Published by: Asha Sulfiker
First published: September 27, 2020, 6:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading